കോഴിക്കോട്: പ്രതിസന്ധി നേരിടുന്ന വയനാട്ടിലെ ടൂറിസം മേഖലക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് റിസോര്‍ട്ട് ആന്റ് ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്. ക്ലാസ്സിഫൈഡ് ഹോട്ടലുകള്‍ ഏറ്റെടുത്ത് നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കപ്പെടുകയാണ്. പല കെട്ടിടങ്ങളും ക്ലാസ്സിഫിക്കേഷന് മാറ്റേണ്ട അവസ്ഥയിലാണ്. ഏറ്റെടുക്കുന്ന ഹോട്ടലുകള്‍ക്ക് മാന്യമായ വാടക നല്‍കണമെന്നും അസോസിയേഷന്’ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ റിസോര്‍ട്ടുകളുള്ളത് വയനാട്ടിലാണ്. മറ്റു ജില്ലകളില്‍ ഏറ്റെടുക്കുന്ന ഹോട്ടലുകള്‍ക്ക് ന്യായമായ വാടക നല്കുമ്പോള് വയനാട്ടില്‍ മുതല്‍ മുടക്കിയ ഉടമകള്‍ തന്നെ വൈദ്യുതി ബില്‍ പോലും അടയ്ക്കേണ്ട അവസ്ഥയാണുള്ളതെന്നും ഭാരവാഹികള്‍ ആരോപിച്ചു. രക്ഷാധികാരി എന്‍.കെ. മുഹമ്മദ്, പ്രസിഡന്റ് ബിജേഷ് മാന്വല്‍, സെക്രട്ടറി അഡ്വ. സി.കെ. അരുണ്‍ കുമാര്‍, കണ്‍വീനര്‍ പ്രവീണ്‍ വി. രാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: