Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡിപ്ലോമാറ്റിക് ബാഗേജ് വഴി മുമ്പും സ്വര്‍ണ്ണം കടത്തി; ജൂണില്‍ മാത്രം കടത്തിയത് 27 കിലോ, റമീസിന്റെ മൂന്ന് കൂട്ടാളികള്‍ കൂടി പിടിയില്‍

കേസില്‍ പ്രതിയായ ഫൈസല്‍ ഫരീദിനെ കേരളത്തിലേക്ക് എത്തിക്കുന്നതിനായി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാന്‍ എന്‍ഐഎ നീക്കം ആരംഭിച്ചു. അതുമായി ബന്ധപ്പെട്ട എന്‍ഐഎയുടെ ഹര്‍ജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് വിധി പറയും. വാറണ്ട് പുറപ്പെടുവിച്ചാല്‍ ഇന്റര്‍പോളുമായി ബന്ധപ്പെട്ട് പ്രതിയെ ഇന്ത്യയിലെത്തിക്കാനാണ് തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 10:31 am IST
inKerala

തിരുവനന്തപുരം : വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗ്ഗേജ് വഴി മുമ്പും പലതവണ സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടുള്ളതായി വിവരങ്ങള്‍. സ്വപ്‌ന സരിത്ത് എന്നിവരടങ്ങുന്ന സംഘം ജൂണില്‍ മാത്രം 27 കിലോ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നാണ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.  

യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ പേരില്‍ തന്നെയാണ് ഈ ബാഗുകള്‍ വിമാനത്താവളങ്ങളില്‍ എത്തിച്ച് ഇടപാടുകാര്‍ക്ക് കൈമാറിയിരുന്നത്. സ്വപ്‌ന സരിത്ത്, സന്ദീപ് എന്നിവരാണ് ഈ കള്ളക്കടത്തിന് കൂട്ട് നിന്നിട്ടുള്ളതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞമാസം ജൂണ്‍ 24, 26 തീയതികളിലായാണ് ഇവര്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടുള്ളത്.

24 ന് ഒമ്പപത് കിലോ സ്വര്‍ണ്ണവും 26 ന് 18 കിലോ സ്വര്‍ണ്ണവുമാണ് കടത്തിയത്. ഇവ രണ്ടും കോണ്‍സുലേറ്റ് അറ്റാഷെയുടെ പേരിലുള്ള ബാഗിലാണ് വിമാനത്താവളത്തില്‍ എത്തിയത്. കേസിലെ മൂന്നാം പ്രതിയും ദുബായിയിലെ വ്യവസായിയുമായ ഫൈസല്‍ ഫരീദാണ് ഇത്തരത്തില്‍ സ്വര്‍ണ്ണം അയച്ചു നല്‍കിയിരിക്കുന്നത്. സരിത്ത് വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് ഇവ കൈപ്പറ്റിയിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുള്ളത്. കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.  

കേസില്‍ പ്രതിയായ ഫൈസല്‍ ഫരീദിനെ കേരളത്തിലേക്ക് എത്തിക്കുന്നതിനായി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാന്‍ എന്‍ഐഎ നീക്കം ആരംഭിച്ചു. അതുമായി ബന്ധപ്പെട്ട എന്‍ഐഎയുടെ ഹര്‍ജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് വിധി പറയും. വാറണ്ട് പുറപ്പെടുവിച്ചാല്‍ ഇന്റര്‍പോളുമായി ബന്ധപ്പെട്ട് പ്രതിയെ ഇന്ത്യയിലെത്തിക്കാനാണ് തീരുമാനം.  

അതിനിടെ ദീര്‍ഘകാലമായി കസ്റ്റംസ് അന്വേഷിച്ചിരുന്ന സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി ജലാല്‍ നാടകീയമായി കീഴടങ്ങി. ഇന്നലെ കൊച്ചി കസ്റ്റംസ് ഓഫീസിലാണ്  മൂവാറ്റുപുഴ സ്വദേശിയായ ജലാല്‍ മറ്റ് രണ്ട് പേര്‍ക്കൊപ്പം കീഴടങ്ങിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായ റമീസുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം.

മൂന്ന് പേരെയും ചോദ്യം ചെയ്യുകയാണ്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി 60 കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് ജലാലിനെ കസ്റ്റംസ് തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. വളരെ നാടകീയമായി തിങ്കളാഴ്ച രാത്രിയാണ് പ്രതി കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങിയത്. 

രാജ്യത്തെയും സംസ്ഥാനത്തെയും സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് കഴിഞ്ഞദിവസം പിടിയിലായ റമീസ്. തിരുവനന്തപുരം, ദല്‍ഹി, ബെംഗളൂരു വിമാനത്താവളങ്ങളിലൂടെയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ജലാലിന് എതിരെയുണ്ട്. സ്വപ്ന സുരേഷും സന്ദീപും സരിത്തും ചേര്‍ന്ന് രാജ്യത്തേക്ക് എത്തിച്ച നാല്‍പ്പത് കോടിയോളം വിലമതിക്കുന്ന സ്വര്‍ണം ജലാലും സംഘവുമാണ് ഇടപാട് നടത്തിയിരിക്കുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.

Tags: goldsmugglingswapna sureshസരിത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

Kerala

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.