കൊച്ചി: സ്വര്‍ണക്കള്ളക്കടത്തു കേസില്‍ അറസ്റ്റിലായ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി പുക്കാട്ടില്‍ മുഹമ്മദ് റമീസിന്റെ ബന്ധങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതല്‍ പേരിലേക്ക് അന്വേഷണം എത്തിക്കുന്നു. സങ്കീര്‍ണമായ, ഉന്നതര്‍ക്ക് പങ്കാളിത്തമുള്ള കൂടുതല്‍ ബന്ധങ്ങളാണ് റമീസിന്റെ അറസ്റ്റോടെ അന്വേഷണ ഏജന്‍സികള്‍ക്ക് തെളിഞ്ഞുകിട്ടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു പുറമേ, സിപിഎമ്മിന്റെ വിശ്വസ്തനായി നിയോഗിക്കപ്പെട്ടിട്ടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലരുടെ പങ്കും കേസില്‍ വ്യക്തമാകുന്നു. കോഴിക്കോട് ജില്ലക്കാരനും വി.എസ്. അച്യുതാനന്ദന്റേയും കോടിയേരിയുടെയും വിശ്വസ്തനായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള ഒരാളുടെ പങ്ക് പ്രധാനമാണ്.
കൊച്ചിയില്‍നിന്ന് സ്വര്‍ണം ചെന്നൈയില്‍ എത്തിക്കുന്ന കൂട്ടരില്‍ ഒരു വിഭാഗത്തിന്റെ തലവനായിരുന്നു മുഹമ്മദ് റമീസ്. ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത് മലപ്പുറത്ത് നിന്ന് ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വച്ച് ചോദ്യം ചെയ്തു. സന്ദീപ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റമീസിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഭരണകക്ഷിയില്‍പ്പെട്ട ഒരു യുവജന സംഘടനാ നേതാവുമായുള്ള ഏറെ അടുത്ത ബന്ധം അയാളുടെ വൈവാഹിക ജീവിതത്തില്‍ ഇനിലക്കാരന്റെ പങ്കുവരെ വളര്‍ന്നിരുന്നു. ബെംഗളൂരുവിലേക്കുള്ള യാത്രകളില്‍ ഈ നേതാവ് ഉപയോഗിച്ചത് റമീസിന്റെ സൗകര്യങ്ങളായിരുന്നു. റമീസിന് ഈ നേതാവു വഴി മുന്‍ ഐടി സെക്രട്ടറി ശിവശങ്കറുമായി അടുത്ത സൗഹൃദമുണ്ട്. അതിനൊപ്പംതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ‘ഗൂഢസംഘ’ത്തിലും വലിയ സ്വാധീനം.
തോക്കു കള്ളക്കടത്തിന് റമീസിനെ ആറുമാസം മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിച്ചിരുന്നു. ആറ് തോക്കുകള്‍ വിഘടിപ്പിച്ച നിലയിലാണ് റമീസ് കടത്തിയത്. ഇതിന് ഒമ്പതു ലക്ഷം രൂപ വിലയുള്ള ബില്‍ കസ്റ്റംസിന് നല്കി. പാലക്കാട് റൈഫിള്‍ ക്ലബ്ബിനുവേണ്ടി എന്നായിരുന്നു ബില്‍. പക്ഷേ അന്വേഷണത്തില്‍ പാലക്കാട് റൈഫിള്‍ ക്ലബ് തോക്കുകള്‍ വാങ്ങാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ കേസെടുക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു. ഇതിന് തിരുവനന്തപുരത്ത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ബാലിസ്റ്റിക് എക്സാമിനേഷന് കേന്ദ്രത്തിലയച്ച് തോക്കിന്റെ പ്രഹര ശേഷിയും മറ്റും അവര്‍ വിലയിരുത്തി രേഖകള്‍ നല്‍കേണ്ടതുണ്ട്. പക്ഷേ, ആറു മാസം കഴിഞ്ഞിട്ടും ഈ രേഖ തലസ്ഥാനത്തുനിന്ന് എത്തിയിട്ടില്ല. തുടര്‍ന്ന് കസ്റ്റംസ് സൂപ്രണ്ട് മൂന്നു മാസംകൂടി അനുവദിച്ച് കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. അതിനിടെയാണ് സ്വര്‍ണക്കടത്ത് കേസില്‍ ഇപ്പോള്‍ റമീസ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: