കാസര്‍കോട്: ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റി ഉദ്ഘാടന വേദിയില്‍ സപ്തഭാഷാ സംഗമഭൂമിയിലെ ധീരബലിദാനികളെയും ത്യാഗോജ്ജ്വല സമരപോരാട്ടത്തിന്റെ വീരനായകരുടെയും സ്മരണകള്‍ നേതാക്കള്‍ അയവിറക്കി. കാസര്‍കോട് ജില്ലാ രുപീകരണസമരവും, പാസില്ലാതെ ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുപോകാനായി നടന്ന് തലപ്പാടി ചെക്ക്‌പോസ്റ്റ് സമരവും നേതാക്കള്‍ സ്മരിച്ചു.
ഉമാനാഥ റാവുജി, മടിക്കെ കമ്മാരന്‍, ശങ്കര ആള്‍വ, ജീവാനന്ദ കാമത്ത് തുടങ്ങിയ നേതാക്കള്‍ നടത്തിയ പോരാട്ടങ്ങളെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ പ്രസംഗത്തില്‍ അനുസ്മരിച്ചു. അവര്‍ നടത്തിയ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് കാസര്‍കോട് ജില്ലയില്‍ ബിജെപി അതിശക്തമായി വളര്‍ന്ന് വന്നത്. കാസര്‍കോടും മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ശക്തി തെളിയിച്ചത് അവര്‍ പാകിയ അടിത്തറിയിലൂടെയാണെന്ന് ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റി ഓഫീസ് മന്ദിരം വെര്‍ച്ച്യൂല്‍ റാലിയിലൂടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു.















