കോഴിക്കോട്: ബെവ്ക്യൂ ടോക്കണില്ലാതെ ബാറുകളില്‍ മദ്യവില്‍പ്പന പൊടിപൊടിക്കുമ്പോഴും എക്സൈസ് പരിശോധന പ്രഹസനമാകുന്നു. ഉന്നത തലത്തിലുള്ള ഇടപെടലാണ് ഇതിന് കാരണമെന്നാണ് സൂചന. കോവിഡ് പശ്ചാത്തലത്തിലാണ് മദ്യ വില്‍പ്പന ആപ് വഴി രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ വഴി ആക്കിയത്. ബീവറേജസ് വില്‍പ്പനശാലകള്‍ക്ക് മുന്‍ഗണന കിട്ടും വിധം ആപ്പ് സൃഷ്ടിക്കാനായിരുന്നു നിര്‍ദ്ദേശം.
എന്നാല്‍ ഫലത്തില്‍ ബാറുകളിലേക്കാണ് കൂടുതലും ടോക്കണ്‍ പോകുന്നത്. ഇതോടെ ബീവറേജസ് വില്‍പ്പനശാലകളില്‍ വന്‍തോതിലാണ് കച്ചവടം കുറഞ്ഞു. ഇത്തരത്തിലുള്ള വരുമാന നഷ്ടത്തിന് പിന്നാലെയാണിപ്പോള്‍ ടോക്കണില്ലാതെയും ബാറുകളില്‍ വില്‍പ്പന തകൃതിയില്‍ നടക്കുന്നത്. ഇക്കാര്യം വ്യക്തമായി അറിഞ്ഞിട്ടും എക്സൈസ് നടപടി സ്വീകരിക്കുന്നില്ലെന്നതാണ് ആരോപണം. ഇങ്ങനെ വില്പന നടക്കുന്ന ബാറുകളില്‍ എക്സൈസ് പരിശോധനയും നടപടിയും ഇല്ലാത്തത് ഉന്നതതലത്തിലുള്ള ഇടപെടല്‍ കൊണ്ടാണെന്നാണ് സൂചന. താഴെത്തട്ടിലേക്ക് റെയ്ഡുകള്‍ അടക്കം നടത്തണമെന്നും മറ്റുമുള്ള കര്‍ശന നിര്‍ദേശം നല്കുന്ന ഉന്നത അധികാരികള്‍ ബാറുകളില്‍ നടക്കുന്ന ടോക്കണ്‍ ഇല്ലാത്ത വില്പനക്കെതിരെ നിശബ്ദത പാലിക്കുകയാണ്. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശമില്ലാതെ ബാറുകളില്‍ റെയ്ഡ് നടത്താന്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരും മടിക്കുകയാണ്. ഇക്കാര്യത്തില്‍ ഇടപെട്ടാല്‍ സ്ഥലംമാറ്റമടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ജീവനക്കാര്‍ ‘ഭയക്കുന്നു. എക്സൈസ് ഇന്‍സ്പെക്ടര്‍മാരില്‍ ഭൂരിഭാഗം ഉദ്യോഗസ്ഥരും അവരവരുടെ ജില്ലയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.
ബാറുകാര്ക്കെതിരെ നടപടി എടുത്താല്‍ മുതലാളിമാരുടെ ഇടപെടലിന്റെ ഫലമായി മറ്റു ജില്ലയിലേക്ക് സ്ഥലംമാറ്റവും മറ്റും ഉണ്ടാകമെന്ന് കരുതി ഇന്‍സ്പെക്ടര്‍മാരും കള്ളക്കച്ചവടം കണ്ടില്ലെന്ന് നടിക്കുകയാണ്. കള്ളക്കച്ചവടത്തിന് ഉന്നതര്‍ക്ക് ബാര്‍ മുതലാളിമാര്‍ വന്‍ തുക കൈക്കൂലിയായി നല്‍കുന്നുണ്ടെന്ന ആരോപണവുമുണ്ട്. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരും സിവില്‍ എക്സൈസ് ഓഫീസര്‍മാരുമാണ് ബാറുകളിലെ കള്ളകളി നേരിട്ടറിയുന്നത്.
ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാലും കേസെടുക്കേണ്ടന്ന നിലപാട് ബാറുകാര്‍ക്ക് കൂടുതല്‍ സൗകര്യമാകുന്നു. എക്സെസ് പ്രിവന്റീവ് ഓഫീസര്‍ക്ക് ബാറുകള്‍ പരിശോധിക്കാനുള്ള അധികാരവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: