ശ്രീകണ്ഠപുരം: ശ്രീകണ്ഠഠപുരം മുനിസിപ്പാലിറ്റിയിലെ പന്ന്യാല്‍ വാര്‍ഡില്‍ സിപിഎമ്മില്‍ നിന്നും, കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്ന മുപ്പതോളം പേര്‍ക്ക് സ്വീകരണം നല്കി. ശ്രീകണ്ഠപുരം മുനിസിപ്പല്‍ കമിറ്റി ജനറല്‍ സെക്രട്ടറി എം.വി. ജഗത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ഇ.പി. പ്രഭാകരന് അധ്യക്ഷത വഹിച്ചു. സ്വീകരണ പരിപാടി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ഉദ്ഘാടനം ചെയ്തു.ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് അജികുമാര്‍ കരിയില്‍, മണ്ഡലം ജന:സെക്രട്ടറി ടി.വി. രമേശന്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ കൈതപ്രം ,യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിജേഷ് വിജയന്, അരുണ്‍ തോമസ്, സജ്ഞു, നിഷാന്ത് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: