Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണമെത്തിയത് നൂറുഷ ത്വരീഖത്തിന്; ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം ഉപയോഗിച്ചു; കസ്റ്റംസ് റിപ്പോര്‍ട്ട് നിര്‍ണായകമായി

നൂറുഷ ത്വരീഖത്തിന് പണം കൈമാറണമെന്ന കുറിപ്പ് സ്വര്‍ണത്തിനൊപ്പം ലഭിച്ചിട്ടുണ്ടെന്ന് ബാഗേജ് തുറന്ന അന്നുതന്നെ കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന് അടിയന്തര റിപ്പോര്‍ട്ട് നല്‍കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അടക്കമുള്ളവര്‍ വിഷയത്തില്‍ നേരിട്ട് ഇടപെടുന്നത് ഇതേത്തുടര്‍ന്നാണ്. കേരളത്തിലെ 'പതിവ് സ്വര്‍ണക്കള്ളക്കടത്ത്' കേസില്‍ നിന്ന് തിരുവനന്തപുരം കേസിനെ കേന്ദ്രഏജന്‍സികളുടെ ശ്രദ്ധയിലേക്ക് എത്തിച്ചതും ഇതാണ്.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Jul 12, 2020, 03:56 pm IST
in Kerala

ന്യൂദല്‍ഹി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കള്ളക്കടത്ത് കേസിലെ എന്‍ഐഎ അന്വേഷണം തീവ്രവാദ സംഘടനകളെ കേന്ദ്രീകരിച്ച്. അധികാര കേന്ദ്രങ്ങളെ ഉപയോഗിച്ച് വിദേശത്തുനിന്ന് സ്വര്‍ണം എത്തിച്ചത് ഹൈദരാബാദ്  ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൂറുഷ ത്വരീഖത്തിനെന്നാണ് സൂചന.  ബാഗേജ് തുറന്നു പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച ഒരു കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്.

നൂറുഷ ത്വരീഖത്തിന് പണം കൈമാറണമെന്ന കുറിപ്പ് സ്വര്‍ണത്തിനൊപ്പം ലഭിച്ചിട്ടുണ്ടെന്ന് ബാഗേജ് തുറന്ന അന്നുതന്നെ കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന് അടിയന്തര റിപ്പോര്‍ട്ട് നല്‍കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അടക്കമുള്ളവര്‍ വിഷയത്തില്‍ നേരിട്ട് ഇടപെടുന്നത് ഇതേത്തുടര്‍ന്നാണ്. കേരളത്തിലെ ‘പതിവ് സ്വര്‍ണക്കള്ളക്കടത്ത്’ കേസില്‍ നിന്ന് തിരുവനന്തപുരം കേസിനെ കേന്ദ്രഏജന്‍സികളുടെ ശ്രദ്ധയിലേക്ക് എത്തിച്ചതും ഇതാണ്.

ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെട്ട പഴയ ഭീകരപ്രവര്‍ത്തന കേസുകളില്‍ ആരോപണ വിധേയമായ കേന്ദ്രമാണ് നൂറുഷ ത്വരീഖത്ത്. കേരളത്തിലെ വിവിധ മുസ്ലിം ഗ്രൂപ്പുകളില്‍ സ്വാധീനമുള്ള ത്വരീഖത്തിന്റെ പേരില്‍ എത്തിക്കുന്ന സ്വര്‍ണം സംസ്ഥാനത്തെ അതിതീവ്ര മുസ്ലിം സംഘടനയുടെ സംസ്ഥാന ചുമതലയുള്ള ഒരാളാണ് നിയന്ത്രിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. സംഘടനയെ തെക്കേ ഇന്ത്യയില്‍ സജീവമായി നിലനിര്‍ത്തുന്നതിന് സ്വര്‍ണക്കള്ളക്കടത്ത് പണമാണ് ഉപയോഗിച്ചിട്ടുള്ളത്. കേന്ദ്രആഭ്യന്തരമന്ത്രാലയം നിരോധിക്കാന്‍ തയാറെടുക്കുന്നതാണ് ഈ തീവ്ര മുസ്ലിം സംഘടന.

കേരളത്തിലെ രാഷ്‌ട്രീയ ബഹളങ്ങള്‍ക്കപ്പുറത്ത് കേന്ദ്രസര്‍ക്കാര്‍ കേസിനെ ഗൗരവമായെടുത്തത് കസ്റ്റംസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. കേസന്വേഷണം സിബിഐക്ക് വിടണം എന്ന ആവശ്യങ്ങള്‍ ഉയര്‍ന്നപ്പോഴും ഏറ്റവും അടിയന്തരമായി എന്‍ഐഎയെ കേസേല്‍പ്പിച്ചത് തെളിവുകള്‍ യാതൊന്നും തന്നെ നഷ്ടമാവാതെ കേസ് മുന്നോട്ട് കൊണ്ടുപോകാനാണ്. തെക്കേഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സ്വര്‍ണക്കള്ളക്കടത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതു കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. കേസ് എന്‍ഐഎ ഏറ്റെടുത്തതോടെ മുമ്പ് നടന്ന സ്വര്‍ണക്കള്ളക്കടത്ത് കേസുകള്‍ അടക്കം സമഗ്രമായ അന്വേഷണമാണ് നടക്കാന്‍ പോകുന്നത്. ഇടതുവലതു മുന്നണികളിലെ ഉന്നത നേതാക്കള്‍ക്ക് സ്വര്‍ണക്കള്ളക്കടത്ത് മാഫിയകളുമായുള്ള ബന്ധവും അന്വേഷണ പരിധിയിലാണ്.

Tags: terrorismസ്വര്‍ണകടത്ത്നൂറുഷ ത്വരീഖത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
Kerala

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

World

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.