അഞ്ചല്‍ -വറുതിയുടെ ഈ കോവിഡ് കാലത്ത് അഞ്ചല്‍ പ്രൈവറ്റ് ബസ്റ്റാന്റില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ധൂര്‍ത്തിന് തെളിവെന്ന് ആരോപണവുമായി ബിജെപി. നിലവിലെ കാത്തിരിപ്പുകേന്ദ്രം അഞ്ഞൂറ് രൂപയ്ക്ക് ലേലം ചെയ്ത് വിറ്റശേഷം പഞ്ചായത്ത് ഭരണസമിതി നടത്തുന്നത് ഏകപഷീയമായ അഴിമതിയാണന്ന് ബിജെപി പുനലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ഉമേഷ് ബാബു ആരോപിച്ചു.
അഞ്ചല്‍ മാര്‍ക്കറ്റ് ജംഗ്ഷനിലുളള പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും വേണ്ടി വിശ്രമകേന്ദ്രവും, കഫ്റ്റേരിയയും, കോണ്‍ഫറന്‍സ് ഹാളും, ഉള്‍പ്പെടുന്ന അമിനിറ്റി സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. വനം വകുപ്പ് മന്ത്രിയും പുനലൂര്‍ എംഎല്‍എ യും ആയ കെ രാജുവിന്റെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 77.75ലക്ഷം രൂപ വിനിയോഗിച്ചാണ് അമിനിറ്റി സെന്ററിന്റെ നിര്‍മ്മണം നടത്തുന്നത്. രണ്ട് നിലകളിലായി നിര്‍മ്മിക്കുന്ന ഇ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ യാത്രക്കാരുടെ വിശ്രമമുറിയും, ശുചിമുറിയും, കഫ്റ്റേരിയയും, ഉണ്ടായിരിക്കും. മുകളിലത്തെ നിലയില്‍ ആധുനീക സജ്ജീകരണങ്ങളോട് കൂടിയ എ.സി കോണ്‍ഫറന്‍സ് ഹാളുമാണ് ഉള്ളത്.
ഇതിന്റെ നിര്‍വ്വഹണ ചുമതലയായി ഏജന്‍സി ആയ ഹാബിറ്റാറ്റ്ടെക്നോളജി ഗ്രൂപ്പിനാണ്. കോവിഡ് മഹാമാരിയില്‍ കേരളം ബുദ്ധിമുട്ടുമ്പോള്‍ ഈ ധൂര്‍ത്ത് ആവശ്യമില്ലായിരുന്നെന്നുവെന്നാണ് ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ ആക്ഷേപം.
സ്ത്രീകള്‍ക്കുള്ള വിശ്രമമുറി പണി തീര്‍ന്നിട്ടും തുറന്നു കൊടുത്തിട്ടില്ല. ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ചുള്ള നിര്‍മ്മാണങ്ങളിലെല്ലാം തികഞ്ഞ കെടുകാര്യസ്ഥതയാണുള്ളത്. മന്ത്രിയായ സ്ഥലം എംഎല്‍എ കെ.രാജുവും ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയും കിഴക്കന്‍ മേഖലയിലെ വികസനം മുരടിപ്പിച്ചതായി ബിജെപി ആരോപിച്ചു.
കിഴക്കന്‍ മേഖലയോടുള്ള അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്ന് ഉമേഷ് ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: