കൊട്ടാരക്കര: നൂറ് കരങ്ങള്‍ കൊണ്ട് സമാഹരിച്ച് ആയിരം കരങ്ങളിലേക്ക് സഹായമെത്തിക്കുക എന്ന പരസ്പര്യത്തിന്റെ സമാജ മന്ത്രം സാര്‍ത്ഥകമാക്കി സേവാഭാരതി. സമാജത്തില്‍ അവശത അനുഭവിക്കുന്നവരിലേക്ക് നേരിട്ട് സഹായം എത്തിക്കുന്നതിന്റെ ഭാഗമായി ആയിരവല്ലി പ്രദേശത്ത് പച്ചക്കറി, പലവ്യഞ്ജന കിറ്റുകളും, വിദ്യാദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി ടെലിവിഷനുകളും പഠനോപകരണങ്ങള്‍ അടങ്ങുന്ന കിറ്റുകളും വിതരണം ചെയ്തു.
സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ: എന്‍.എന്‍ മുരള ി ഉത്ഘാടനം ചെയ്ത ചടങ്ങ് കുമാരി അഞ്ജലിയുടെ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ബാലഗോകുലം താലൂക്ക് ഭഗിനി പ്രമുഖ് പ്രസീദ സേതു സ്വാഗതം പറഞ്ഞു. ഇന്‍ഡസ് മോട്ടോര്‍സ് കേരള ജനറല്‍ മാനേജര്‍ ബിജു രാമകൃഷ്ണന് അധ്യക്ഷനായി. സേവാഭാരതി പഞ്ചായത്ത് സമിതി സെക്രട്ടറി എസ്.കെ ശാന്തു ആമുഖ പ്രഭാഷണം നടത്തി. സേവാഭാരതി താലൂക്ക് സെക്രട്ടറി സജി ആശംസ അര്‍പ്പിച്ചു.
എസ്.എസ്. എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ യോഗാചാര്യ അരുണ്‍ വിലങ്ങറ അനുമോദിച്ചു. കര്‍ഷക മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് ഷാജീവ്, ബി.അനൂബ്, സന്ദീപ് , ഗോപു, പ്രദീപ്, രതീഷ് ആയിരവല്ലി, ഒ.എ അരുണ്‍,രാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: