കോഴിക്കോട്: ഡോ. അജിത്ത് ഭാസ്ക്കറിന് ഐഎംഎ ദേശീയ പുരസ്കാരം. കോവിഡ് കാലത്തെ സാമൂഹിക സേവനം പരിഗണിച്ചാണ് പുരസ്ക്കാരം.ന പിവിഎസ് ആശുപത്രിയിലെ നെഞ്ച്രോഗ വിഭാഗം മേധാവിയും ഐഎംഎ ഉത്തര മേഖല ജോയിന്റ് സെക്രട്ടറിയുമാണ് ഡോ. അജിത്ത് ഭാസ്ക്കര്‍.
കോവിഡ് കാലത്ത് സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കായി രചിച്ച പോലീസ് സേഫ്റ്റി ഗൈഡ് ലൈനിന്റെ രചയിതാക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. കോഴിക്കോട് പിവിഎസ് ആശുപത്രിയില്‍ നടന്ന ദേശീയ വെന്റിലേറ്റര്‍ വര്‍ക്ക്ഷോപ്പിന്റെ മുഖ്യസംഘാടകന്‍ കൂടിയായിരുന്നു.
ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റും ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റുമായ ഡോ. വി.ജി. പ്രദീപ് കുമാര്‍, ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം. മുരളീധരന് എന്നിവരും പുരസ്കാരത്തിന് അര്‍ഹരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: