മാനന്തവാടി: നിയമങ്ങള്‍ കാറ്റില്‍ പറത്തില്‍ ടെര്‍ഫ് കോര്‍ട്ട് പ്രവര്‍ത്തനം. ഒരു വര്‍ഷം മുന്‍പാണ് പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും കെട്ടിടവും കോര്‍ട്ടും നിര്‍മ്മിക്കാന്‍ ഒരു അപേക്ഷ പോലും നല്‍കാതെയാണ് ഇവിടെ കാല്പന്ത് കളികള്‍ നടക്കുന്നത്.
അതെ സമയം നിയമാനുസരണം രേഖകള്‍ സമര്‍പ്പിച്ചാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് സ്ഥാപനമുടമ പറയുന്നു. മുനിസിപ്പാലിറ്റി പരിധിയിലെ വള്ളിയൂര്‍ക്കാവ് റോഡിലാണ് ടര്‍ഫ് കോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. റോയല്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ കീഴിലുള്ള ഫുട്ബോള്‍ ടര്‍ഫ് കോര്‍ട്ടാണ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി യാതൊരു വിധ അനുമതിയുമില്ലാതെ പ്രവര്‍ത്തിക്കുന്നത്. കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് ബന്ധപ്പെട്ടവര്‍.
ടര്‍ഫ് കോര്ട്ട്പോലുള്ള കെട്ടിട നിര്‍മ്മാണം തുടങ്ങുന്നതിന് മുന്‍പ് തന്നെ ജിയോളജി വകുപ്പിന്റെ തടക്കമുള്ള വകുപ്പുകളുടെ അനുമതി വേണമെന്നാണ് ചട്ടം. കെട്ടിട നിര്‍മ്മാണം തുടങ്ങുന്നതിന് മുന്‍പ് അപേക്ഷ നല്‍കുകയും മുനിസിപ്പാലിറ്റി അധികൃതര്‍ സ്ഥലം പരിശോധന നടത്തുകയും അനുമതി നല്‍കുകയും ചെയ്താല്‍ മാത്രമേ കെട്ടിടം പ്രവ്യത്തി തുടങ്ങാന്‍ കഴിയൂ.ഇത്രയും കടമ്പകള്‍ കടക്കണമെന്നിരിക്കേ അടിത്തറ നിര്‍മ്മിക്കുന്നതിനുള്ള അപേക്ഷ പോലും നല്‍കാതെയാണ് വന്‍ ഇടപെടലിനെ തുടര്‍ന്ന് ടര്‍ഫ് കോര്‍ട്ട് നിര്‍മ്മിച്ച് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.
ടര്‍ഫ് കോര്‍ട്ടില്‍ ഒരു മണിക്കൂര്‍ നേരം ഫുട്ബോള്‍ കളിക്കുന്നതിന് പകല്‍ 1200 രൂപയും, രാത്രി 1400 രൂപയുമാണ് ഈടാക്കുന്നത് ടര്‍ഫ് കോര്‍ട്ടിന് വൈദ്യുതി കണക്ഷന് ലഭിച്ചതിലും ഏറെ ദുരൂഹതകളുണ്ട്. സാധാരണക്കാരന് ഒരു വീട് വെക്കാന്‍ നഗരസഭ കയറിയിറങ്ങുമ്പോഴാണ് ഒരു അപേക്ഷയും നല്‍കാതെ ടര്‍ഫ് കോര്‍ട്ട് പ്രവര്‍ത്തനം നടക്കുന്നത്. അതെ സമയം ഇതിനകം രേഖകള്‍ നഗരസഭയില്‍ സമര്‍പ്പിച്ചതായും നിയമാനുസരണം തന്നെയാണ് ര്െഫ് കോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെന്നും സ്ഥാപന ഉടമകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: