ശ്രീകൃഷ്ണപുരം: മരിച്ചയാളുടെ പേരിലുള്ള പെന്ഷന് തുക സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം തട്ടിയെടുത്തതായി പരാതി. സിപിഎം നേതൃത്വം നല്കുന്ന കുലിക്കിലിയാട് സര്‍വീസ് സഹകരണ ബാങ്ക് വഴി നല്കിയ സാമൂഹ്യ സുരക്ഷ പെന്‍ഷനാണ് ലോക്കല്‍ കമ്മിറ്റി അംഗവും പെന്ഷന് വിതരണത്തിന് ബാങ്ക് നിയമിച്ച പി.സുധീരനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മരിച്ച ആറ്റാശ്ശേരി സ്വദേശി ഇല്ലിക്കോട്ടുകുര്‍ശ്ശി മുഹമ്മദിന്റെ പെന്ഷന് തുക കൈപറ്റിയതായാണ് ആരോപണം. 2019 ഏപ്രില്‍ വരെ മരണപ്പെട്ട മുഹമ്മദിന്റെ പെന്ഷന് തുകയായ 5600രൂപ കൈപ്പറ്റിയതായി കരിമ്പുഴ പഞ്ചായത്ത് സെക്രട്ടറി നല്കിയ രേഖകള്‍ പറയുന്നു.എന്നാല്‍ മുഹമ്മദിന്റെ കുടുംബം പെന്ഷന് കൈപ്പറ്റിയിട്ടുമില്ല.
പെന്ഷന് തുക വ്യാജ രേഖ നല്കി തട്ടിയെടുത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദിന്റെ കുടുംബം ശ്രീകൃഷ്ണപുരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കരിമ്പുഴയിലെ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വവും ശ്രീകൃഷ്ണപുരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: