വടകര: ജോലിക്കിടെ അകാല മൃത്യു സംഭവിച്ച ലോകനാര്‍കാവ് കുറുമ്പയില്‍ ശിവാജി നഗറിലെ കണിയാങ്കണ്ടി താഴെ ഷിജുവിന് വീട് ഒരുങ്ങുന്നു. രണ്ട് മാസം മുമ്പ് കിണര്‍ കുഴിക്കുന്ന ജോലിക്കിടയിലാണ് ഹൃദയാഘാതത്തില്‍ ഷിജു മരിച്ചത്.
ഏറെ സാമ്പത്തിക പ്രയാസമനുഭവിച്ച ഷിജു സ്വന്തമായി വീടുണ്ടാക്കാനുള്ള പരിശ്രമം തുടങ്ങിയിരുന്നെങ്കിലും ഏഴ് വര്‍ഷത്തിനിടയില്‍ വീടിന്റെ തറ ഒരുക്കാന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളു. നാലാം ക്ലാസില്‍ പഠിക്കുന്ന ആദിത്, ഒന്നാം ക്ലാസില്‍ പഠിക്കുന്ന ആദിലക്ഷ്മി എന്നിവര്‍ അമ്മ ലിജിഷയോടൊപ്പം ഷിജുവിന്റെ തറവാട്ടിലാണ് താമസിക്കുന്നത്.
അകാലത്തില്‍ പൊലിഞ്ഞ ഷിജുവിന്റെ ആഗ്രഹം നിറവേറ്റാനും. കുട്ടികളുടെ പഠനത്തിനുമായും രൂപീകരിച്ച കമ്മിറ്റിയാണ് വീട് നിര്‍മാണം ആരംഭിച്ചത്. പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനായിരുന്ന ഷിജുവിന് വീടൊരുക്കാന്‍ ആര്‍എസ്എസ്, ബിജെപി സേവാഭാരതി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. 12 ന് കട്ടിലവെക്കല്‍ കര്‍മ്മം നടക്കും ഏറെ താമസിയാതെ വീട് പണി പൂര്‍ത്തിയാക്കാനാ ണ് കമ്മിറ്റിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: