തിരുവനന്തപുരം:സംസ്ഥാനത്ത് ആദ്യത്തെ സൂപ്പര്‍ സ്പ്രെഡിങ് ഉണ്ടായ പൂന്തുറയില്കര്ശന ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. 5 ക്ലസ്റ്റുകളായി തിരിച്ച് അവര്‍ക്ക് പ്രത്യേക പരിശോധന നടത്തുന്നത്. ക്ലസ്റ്റര്‍ ഒന്നില്‍ കണ്ടെയ്ന്മെന്റ് സോണിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ജെഎച്ച്ഐ, ജെപിഎച്ച്, ആശാവര്‍ക്കര്‍, ആബുലന്‍സുകാര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകരാണുള്ളത്. ക്ലസ്റ്റര്‍ രണ്ടില്‍ സമൂഹവുമായി അടുത്തിടപഴകുന്ന തദ്ദേശസ്വയംഭരണ മെമ്പര്‍മാര്‍, വളണ്ടിയര്‍മാര്‍, ഭക്ഷണ വിതരണക്കാര്‍, കച്ചവടക്കാര്‍, പൊലീസുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, ഇന്ധന പമ്പ് ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ബാങ്ക്, ഓഫീസ് ജീവനക്കാര്‍ എന്നിവരാണുള്ളത്.
ക്ലസ്റ്റര്‍ മൂന്നില്‍ കണ്ടെയ്ന്മെന്റ് സോണിലെ ഗര്‍ഭിണികള്‍, പ്രസവം കഴിഞ്ഞ അമ്മമാര്‍, വയോജനങ്ങള്‍, ഗുരുതര രോഗമുള്ളവര്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവരാണുള്ളത്.
ക്ലസ്റ്റര്‍ നാലില്‍ അതിഥി തൊഴിലാളികള്‍ക്കാണ് പരിശോധന നടത്തുത്. ഈ നാല് ക്ലസ്റ്ററുകളിലും സിഎല്‍ഐഎ ആന്റിബോഡി പരിശോധനയാണ് നടത്തുന്നത്.
ക്ലസ്റ്റര്‍ അഞ്ചില്‍ രോഗം സ്ഥിരീകരിച്ചവരുടെ സമീപ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് പരിശോധന നടത്തുന്നത്. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റാണ് ഇവര്‍ക്ക് നടത്തുന്നത്. ദ്രുതഗതിയിലുള്ള പരിശോധനകളിലൂടെ രോഗബാധിതരെ പെട്ടെന്നു കണ്ടുപിടിക്കുന്നതിനും വ്യാപനം ചെറുക്കുതിനും സാധിക്കുന്നു.
ആരോഗ്യവകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കേണ്ടതാണ്. എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുകയും വേണം. ഇതിലൊന്നും ആരും വിട്ടുവീഴ്ച വരുത്തരുത്. വിട്ടുവീഴ്ച ചെയ്താല്‍ അതിന്റെ പ്രത്യാഘാതം വലുതാണ്.
വളരെ കര്‍ശനമായ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആണ് നടപ്പാക്കുന്നത്. ജനങ്ങള്‍ ഒരു കാരണവശാലും പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. കമാണ്ടോകളുടെ സേവനവും ഉപയോഗിച്ചു. കമാണ്ടോകളും മുതിര്‍ന്ന ഓഫീസര്‍മാരും ഉള്‍പ്പെടെ 500 പൊലീസ് ഉദ്യോഗസ്ഥരെയാണ് പൂന്തുറയില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്.
മത്സ്യബന്ധന ബോട്ടുകള്‍ കടലിലൂടെ തമിഴ്നാട്ടിലേയ്ക്ക് പോകുന്നതും വരുന്നതും തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തമിഴ്നാട് പൊലീസുമായുള്ള സഹകരണം തുടരും.
പൂന്തുറയില്‍ പൊലീസ് ഒരു ലക്ഷം മാസ്ക്കുകള്‍ സൗജന്യമായി വിതരണം ചെയ്തു.
ട്രിപ്പിള്‍ ലോക്ക്ഡൗണിനിടയില്‍ തിരുവനന്തപുരം നഗരത്തില്‍ ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവര്‍ക്കായി പൊലീസിന്റെ നേതൃത്വത്തില്‍ സഹായം എത്തിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ സഹകരണത്തോടെ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: