തിരുവനന്തപുരം:കോവിഡ്-19 വ്യാപനത്തില്‍ ഏറ്റവും നിര്‍ണായക ഘട്ടമാണ് ഇപ്പോള്‍ നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാം നല്ല തോതില്‍ ആശങ്കപ്പെടേണ്ട ഒരു ഘട്ടം. സമൂഹ വ്യാപനം ഉണ്ടാകുമെന്നതിന്റെ സൂചനകളാണ് വരുന്നത്.
ഒരു മത്സ്യ മാര്‍ക്കറ്റിലുണ്ടായ രോഗവ്യാപനം തിരുവനന്തപുരം നഗരത്തെ മുഴുവന്‍ ലോക്ക്ഡൗണിലേക്കാണ് നയിച്ചത്. നഗരത്തിന്റെ വിവിധ മേഖല
കളിലേയ്‌ക്ക് രോഗം എത്തിയിട്ടുണ്ട് എന്നാണ് ഇന്നത്തെ പരിശോധനാ ഫലം തെളിയിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ആര്യനാടും സമാനമായ സാഹചര്യം നേരിടുന്നു.
തലസ്ഥാന നഗരത്തില്‍ മാത്രമാണ് ഈ പ്രശ്നമെന്ന് കരുതേണ്ടതില്ല. കൊച്ചിയിലും സമാനമായ വെല്ലുവിളി നേരിടുന്നുണ്ട്. എപ്പോള്‍ വേണ്ടിവന്നാലും നിയന്ത്രണം കൂടുതല്‍ കടുപ്പിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നു. ഇത് സംസ്ഥാനത്തിനാകെ ബാധകമാണ്. നാം ആരും അതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നവരാണ് എന്ന ബോധം വേണ്ടതില്ല.
നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നില്ലെങ്കില്‍ സമ്പര്‍ക്ക വ്യാപനം സൂപ്പര്‍ സ്പ്രെഡിലെത്താനും സമൂഹവ്യാപനത്തിലെത്താനും അധികംസമയം വേണ്ട. സ്വയം നിയന്ത്രണത്തിന്റെ തലം സൃഷ്ടിക്കണം. ഇപ്പോള്‍ രോഗം ബാധിച്ച പലരുടേയും സമ്പര്‍ക്കപ്പട്ടിക വിപുലമാണ്. അത്തരം സാഹചര്യം ഉണ്ടാക്കാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം.
അത്യാവശ്യ കാര്യങ്ങള്‍ക്കു വേണ്ടി മാത്രമേ നാം പുറത്തേക്കിറങ്ങാവൂ. എവിടേയും ആള്‍ക്കൂട്ടം ഉണ്ടാകരുത്. റിവേഴ്സ് ക്വാറന്റെനിലുള്ളവരുടെ വീടുകളിലേയ്‌ക്ക് അനാവശ്യ സന്ദര്‍ശനങ്ങള്‍ പാടില്ല. സാധാരണ ജീവിതത്തിലേയ്‌ക്ക് പൂര്‍ണമായും മടങ്ങാനുള്ള സമയമല്ലിത്. ആ ബോധവും ബോധ്യവും നമ്മളെ നയിക്കുന്നില്ലെങ്കില്‍, ഇതുവരെ നമ്മള്‍ നടത്തിയ ക്രമീകരണങ്ങള്‍ എല്ലാം അസ്ഥാനത്താവും. മുന്നറിയിപ്പുകള്‍ക്കു പകരം കടുത്ത നടപടികളിലേയ്‌ക്ക് നീങ്ങേണ്ടി വരും. ഇപ്പോള്‍ ഓരോ ദിവസവും പുതുതായി രോഗബാധയുണ്ടാകുന്നവരുടെ എണ്ണം 300 കടന്നിരിക്കുന്നു. ഇത് ഇനിയും ഉയരും. എന്നാല്‍, നമുക്ക് എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ചികിത്സ നല്‍കാന്‍ കഴിയും. പക്ഷെ, സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം അനിയന്ത്രിതമായി വര്‍ധിക്കുന്നതും സമൂഹവ്യാപനം ഉണ്ടാകുന്നതും വലിയ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നയിക്കുക.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,71,355 ആയും ചികിത്സയിലുള്ളവരുടെ എണ്ണം 254 ആയി ഉയരുകയും ചെയ്തതാണ് രണ്ടാംഘട്ട കോവിഡ് വ്യാപനമുണ്ടായപ്പോഴുള്ള ഏറ്റവും വലിയ കണക്ക്. ലോക്ക്ഡൗണ്‍ ശക്തമായി നടപ്പിലാക്കി നാം രോഗവ്യാപനം പരമാവധി കുറച്ചു. രോഗം ഭേദമായവരുടെ എണ്ണവും നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞു കുറഞ്ഞുവന്നു. മേയ് 3ന് ചികിത്സയിലുള്ളവരുടെ എണ്ണം 95 ആയും നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 21,720 ആയും കുറഞ്ഞു. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം 401 ആയി ഉയര്‍ന്നു. മൂന്നാം ഘട്ടത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ വന്നുതുടങ്ങിയതോടെ കുറച്ച് കൊണ്ടുവന്ന കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്ന കാഴ്ചയാണ് കാണുന്നത്.
ഇപ്പോള്‍ ഓരോ ദിവസവും പുതുതായി രോഗബാധയുണ്ടാകുന്നവരുടെ എണ്ണം 300 കടന്നിരിക്കുന്നു. ഇത് ഇനിയും ഉയരും. എന്നാല്‍, നമുക്ക് എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ചികിത്സ നല്‍കാന്‍ കഴിയും. പക്ഷെ, സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം അനിയന്ത്രിതമായി വര്‍ധിക്കുന്നതും സമൂഹവ്യാപനം ഉണ്ടാകുന്നതും വലിയ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നയിക്കുക.
















