കുവൈറ്റ് സിറ്റി – കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന 3 പേര് കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 382 ആയി. അതേ സമയം പുതിയ 833 കൊറോണ കേസുകള്‍ ആണ് കുവൈത്തില്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ ആകെ എണ്ണം 52,840 ആയി. ഇതില്‍ 42,686 പേര് രോഗമുക്തിനേടിയവരാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 578 പേരാണ് രോഗ ബാധയില്‍ നിന്ന് സുഖം പ്രാപിച്ചത്. പുതിയ കൊറോണ കേസുകളില്‍ കുവൈത്ത് സ്വദേശികള്‍ 536 പേരും 297 പേര് വിദേശികളുമാണ്.
പുതിയതായി കൊറോണ രോഗ ബാധ കണ്ടെത്തിയവരില്‍ 254 പേര് അഹമ്മദി ഗവര്‍ണറേറ്റില്‍ നിന്നുമാണ്. രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ച് ജഹ് റയില്‍ നിന്നും 200 പേരും ഫര്‍വാനിയയില്‍ നിന്നും 173 ഉം ഹാവല്ലിയില്‍ 136 ഉം ക്യാപിറ്റല്‍ ഏരിയയില്‍ നിന്നും 70 പേരിലുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ചികിത്സയിലുള്ള 9,772 പേരില്‍ 150 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: