Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തെ 90% രോഗികളും മഹാരാഷ്‌ട്ര, തമിഴ്നാട്, ഡെല്‍ഹി, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ എട്ടു സംസ്ഥാനങ്ങളില്‍

ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട അഞ്ച് ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ഇന്ത്യയില്‍ ഒരു ദശലക്ഷത്തിന് 538 ആണ് രോഗ സ്ഥിരീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2020, 09:47 pm IST
in India

ന്യൂദല്‍ഹി: കോവിഡ് സംബന്ധിച്ച ഉന്നതാധികാര മന്ത്രിതല സമിതിയുടെ യോഗം കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ നടന്നു. വിദേശകാര്യ മന്ത്രി ഡോ എസ്. ജയ്ശങ്കര്‍,  വ്യോമയാന മന്ത്രി  ഹര്‍ദീപ് സിംഗ് പുരി, ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ,  ഷിപ്പിംഗ് കാര്യ സഹമന്ത്രി മന്‍സുഖ് മാണ്ഡവ്യ എന്നിവര്‍ പങ്കെടുത്തു.

രാജ്യത്തെ കോവിഡ്-19 സ്ഥിതിഗതികള്‍ സംബന്ധിച്ച് യോഗത്തില്‍ വിലയിരുത്തല്‍ നടന്നു. ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട അഞ്ച് ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ഇന്ത്യയില്‍ ഒരു ദശലക്ഷത്തിന് 538 ആണ് രോഗ സ്ഥിരീകരണം. ഒരു ദശലക്ഷത്തില്‍ 15 പേര്‍ മാത്രമേ മരണത്തിന് കീഴടങ്ങുന്നുള്ളൂ. ആഗോള ശരാശരിയാകട്ടെ രോഗസ്ഥിരീകരണം ദശലക്ഷത്തിന് 1453 ഉം, മരണം ദശലക്ഷത്തിന് 68.7 ഉം ആണ്.

മഹാരാഷ്‌ട്ര, തമിഴ്നാട്, ഡെല്‍ഹി, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ എട്ടു സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 90% രോഗികളും. ജില്ലകളുടെ കണക്കെടുത്താല്‍ 49 ജില്ലകളിലാണ് 80% രോഗികളും എന്നും വ്യക്തമാകുന്നു. മഹാരാഷ്‌ട്ര, ഡെല്‍ഹി, ഗുജറാത്ത്, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ ആറ് സംസ്ഥാനങ്ങളിലാണ് മൊത്തം മരണങ്ങളില്‍ 86% സംഭവിക്കുന്നത്. ജില്ലകളുടെ കണക്കെടുത്താല്‍ 32 ജില്ലകളിലാണ് 80% മരണവും. ഉയര്‍ന്ന മരണനിരക്ക് കാണിക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായി യോഗം വ്യക്തമാക്കി.

കോവിഡ്-19 പ്രതിരോധത്തിനായി രാജ്യത്തെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ സംബന്ധിച്ചതും വിലയിരുത്തല്‍ നടന്നു. രാജ്യത്ത് കോവിഡ്-19 പ്രതിരോധത്തിനായി മാത്രം 3,914 പ്രത്യേക സംവിധാനങ്ങള്‍ തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. ആരോഗ്യ ഉപകരണങ്ങളുടെ കാര്യമെടുത്താല്‍മൊത്തം 213.55 ലക്ഷം എന്‍.95 മാസ്‌കുകള്‍, 120.94 ലക്ഷംപി.പി.ഇ. കിറ്റുകള്‍, 612.57 ലക്ഷം ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍ ഗുളികകള്‍ എന്നിവ വിതരണം ചെയ്തു.

അണ്‍ലോക്ക് 2.0 കാലയളവില്‍, ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കണ്ടെയ്ന്‍മെന്റ് സോണുകളുടെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളിലും നിരീക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും. കര്‍ശന പ്രാദേശിക നിയന്ത്രണം, അവശ്യ സേവനങ്ങള്‍ മാത്രം അനുവദിക്കല്‍, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, വീടുതോറുമുള്ള നിരീക്ഷണം, പുതിയ കേസുകള്‍ തടയുന്നതിനായി കണ്ടെയ്ന്‍മെന്റ് സോണിന് ചേര്‍ന്നുള്ള പ്രദേശങ്ങളെ ബഫര്‍ സോണുകളാക്കി പ്രഖ്യാപിക്കല്‍ തുടങ്ങിയ നടപടികള്‍ കൈക്കൊള്ളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.