തിരുവനന്തപുരം: സിപിഎമ്മുകാര്‍ പോലും സ്വന്തം പാര്‍ട്ടി ചാനലായ കൈരളി ടിവി കാണുന്നില്ലെന്ന പരിവേദനവുമായി മാധ്യമ പ്രവര്‍ത്തക. കേരളത്തിലെ 43 ശതമാനം ആളുകളുടെ പിന്തുണയുള്ള പാര്‍ട്ടിയുടെ കയ്യിലുള്ള സ്ഥാപനമാണ് കൈരളി. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് പോലും 2000 തികയാറില്ല. കെ സുരേന്ദ്രന് ഒരു പോസ്റ്റിട്ടാല്‍ ഒരു മണിക്കൂറുകൊണ്ട് പതിനായിരത്തിലേറെ ലൈക്കാണ് വരിക. പകരം അതേ സമയം മുഖ്യമന്ത്രിയുടെയും കോടിയേരി സഖാവിന്റെയും എത്ര പോസ്റ്റില്‍ നിങ്ങള്‍ക്ക് അത്ര ലൈക്ക് കാണാനാകുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു കൈരളി ടിവിയിലെ മാധ്യമപ്രവര്‍ത്തക പി.വി. ജോഷില
പോസ്റ്റില്‍ നിന്ന്-
അല്ലേലും മുറ്റത്തെ മുല്ലക്ക് മണമുണ്ടാകില്ല എന്നു പറഞ്ഞതുപോലെയാണ് നമ്മുടെ കൈരളി ചാനലിന്റെ അവസ്ഥ. കൈരളി എന്ന ഒരു മാധ്യമസ്ഥാപനം പാര്‍ട്ടിയുടേതായി കയ്യില്‍ ഇല്ലായിരുന്നെങ്കില്‍ ഇപ്പോ പ്രതിപക്ഷത്ത് പത്താം വര്‍ഷം പൂര്‍ത്തിയാക്കുന്ന റിലാക്സേഷനിലായേനെ നമ്മള്. കൈരളിയുടെ പരിമിതി പാര്‍ട്ടി ചാനല്‍ എന്നത് മാത്രമാണ്. ജനം ടിവിയുടേയും മീഡിയാ വണ്ണിന്റെയും മനോരയുടേയുമെല്ലാം ?ഗുണം അത് ഓരോ പാര്‍ട്ടിയുടെ ചാനലുകളാണെന്നതുമാണ്. ആ പാര്‍ട്ടികളെല്ലാം അതു കഴിഞ്ഞേ മറ്റു ചാനലുകളെ ആശ്രയിക്കൂ.അവര്‍ ബോധപൂര്‍വ്വം അതുതന്നെ കാണും. അതുമാത്രമേ പ്രചരിപ്പിക്കൂ.. അങ്ങിനെയാണവര്‍ അവര്‍ നല്കുന്ന വാര്‍ത്തകള്‍ക്ക് വിശ്വാസ്യത ഉണ്ടാക്കിയെടുത്തിട്ടുള്ളത്. ഈ പറഞ്ഞതില്‍ ഏറെയും കേരളത്തിലെ ഈര്‍ക്കിള്‍ പ്രസ്ഥാനങ്ങളാണ്. പക്ഷേ അവരുടെ യൂടൂബ് വാച്ചിംഗ് മാത്രം ശ്രദ്ധിച്ച് നോക്കൂ. കൈരളിയുടെ നാലിരട്ടിയൊക്കെ വരും. കേരളത്തിലെ 43 ശതമാനം ആളുകളുടെ പിന്തുണയുള്ള പാര്‍ട്ടിയുടെ കയ്യിലുള്ള സ്ഥാപനമാണ് കൈരളി. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് പോലും 2000 തികയാറില്ല. അവിടെ നിങ്ങക്ക് അവതാരകരെയും ചാനല്‍ നടത്തിപ്പുകാരേയും കുറ്റം പറയാനാകില്ലല്ലോ. കേരളത്തിലെ ഏറ്റവും റീച്ചുള്ള അവതാരകനായ പിണറായി വിജയന് തന്നെയാണല്ലോ ആ സമയം കൈരളിയിലും തല്‍സമയം വരുന്നത്. അപ്പോ പ്രശ്നം അവതാരകുടേതോ മറ്റോ അല്ല. ആദ്യം മാറേണ്ടത് നമ്മുടെ മനോഭാവമാണ്. ഇതേ മനോഭാവം കൈരളിയോട് മാത്രമല്ല നമ്മുടെ നേതാക്കളുടെ പോസ്റ്റുകളോടുമുണ്ട്. കെ സുരേന്ദ്രന് ഒരു പോസ്റ്റിട്ടാല്‍ ഒരു മണിക്കൂറുകൊണ്ട് പതിനായിരത്തിലേറെ ലൈക്കാണ് വരിക. പകരം അതേ സമയം മുഖ്യമന്ത്രിയുടെയും കോടിയേരി സഖാവിന്റെയും എത്ര പോസ്റ്റില്‍ നിങ്ങള്‍ക്ക് അത്ര ലൈക്ക് കാണാനാകും ? എന്താ കേരളത്തിലെ സംഘികള്‍ മാത്രമാണോ സോഷ്യല്‍ മീഡിയ ഉപയോ?ഗിക്കുന്നത്. നമ്മുടെ കയ്യിലുമില്ലേ ? പക്ഷേ നമ്മളില്‍ എത്രപേര്‍ ഇവരുടെയൊക്കെ നോട്ടിഫിക്കേഷന്‍ ഫസ്റ്റ് സീ ആക്കിവെച്ചിട്ടുണ്ട് ? അവരുടെയെല്ലാം പോസ്റ്റുകള്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട് ?
പിണറായി വിജയന്റെ പത്രസമ്മേളനം കൈരളിയിലും ഏഷ്യാനെറ്റിലും 24 ലുമെല്ലാം ഒരേ സാധനമല്ലേ പോകുന്നത്. കൂട്ടത്തില്‍ ഡൗണ്‍ലിങ്കില്‍ മറ്റു ചാനലുകളെക്കാളും ഒരു സെക്കന്റ് മുമ്പ് ലഭിക്കുക കൈരളിയാണ്. എന്നാല്‍ യൂടൂബില്‍ നമ്മളില്‍ എത്രപേര്‍ ആ സമയം കൈരളിയിലൂടെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കാണാറുണ്ട് ? നമ്മള് ഒന്നു മനസ്സുവെച്ചാ യൂടൂബില്‍ മാത്രം ആ സമയത്ത് മിനിമം 10k യില്‍ കൈരളിയെ നിലനിര്‍ത്താനാകില്ലേ.. ? നമ്മള് കാണുമ്പോഴേ നമ്മളിലൂടെ നമ്മുടെ സുഹൃത്തുക്കളിലേക്ക് ചാനല്‍ ഓട്ടോ റെക്കമന്റേഷന് പോകൂ. അപ്പോ അവരും കാണും. യൂടൂബില്‍ നിന്ന് നമ്മുടെ സ്ഥാപനത്തിന് വരുമാനവും കൂടും.. ചാനല്‍ റേറ്റിം?ഗും കൂടും. അപ്പോ പരസ്യവും വരും.. സ്ഥാപനത്തിന് വരുമാനവും വരും.. വരുമാനം വരുമ്പോള്‍ ഈ പറഞ്ഞ ആധുനിക സംവിധാനങ്ങളെല്ലാം സ്വാഭിവകമായും നമുക്കും ഉണ്ടാകും.. പക്ഷേ അതിനൊന്നും നമുക്ക് നേരമില്ലല്ലോ.. വിമര്‍ശനമാണല്ലോ നമ്മുടെ പാര്‍ട്ടിയുടെ കാതല്‍. അപ്പോ കൈരളി കാണേണ്ടതില്ല വിമര്‍ശിക്കുന്നതാണ് നമ്മുടെ ജോലി എന്നതാണ് പ്രശ്നം. പക്ഷേ വിമര്‍ശനത്തോടൊപ്പം സ്വയം വിമര്‍ശനം എന്നൊരു ഏര്‍പ്പാട് കൂടി ഈ പാര്‍ട്ടിയുടെ മാത്രം പ്രത്യേകതയാണ് എന്നത് നാം സൗകര്യപൂര്‍വ്വം മറന്നുപോകുന്നു. അതില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നവും.
എന്തൊക്കെ കുറവുണ്ടെങ്കിലും കൈരളി ബോധപൂര്‍വ്വം കാണേണ്ടതും പ്രചാരണം കൊടുക്കേണ്ടമല്ലേ എന്റെ ഉത്തരവാദിത്വം.. അത് എന്തുകൊണ്ട് ഞാന്‍ നടത്തുന്നില്ല എന്ന് സ്വയം വിമര്‍ശനം നടത്തിയാല്‍ തീരുന്ന പ്രശ്നമേ നിലവില്‍ കൈരളിക്കൊള്ളൂ. കൈരളിയില്‍ എന്താണ് നടക്കുന്നത് എന്നറിയാന്‍ വിമര്‍ശിക്കാനാണെങ്കിലും കൈരളി കാണണം സഖാക്കളേ. ഇന്നലെ മാത്രം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ആറിലധികം ബ്രേക്കിം?ഗുകളാണ് നമ്മുടെ കൈരളി പുറത്തുകൊണ്ടുവന്നത്. നിങ്ങളപ്പോഴും 24 ന്റെ യും മറ്റും അരബ്രേക്കിം?ഗുകള്‍ പ്രചരിപ്പിക്കുന്നതിന്റെയും അവരെ അഭിനന്ദിക്കുന്നതിന്റെയും തിരക്കിലാണെന്ന് മാത്രം. കൈരളിയെ തെറിവിളിച്ചോളൂ. പത്തുവട്ടം തെറിവിളിക്കുമ്പോള്‍ ഇടക്കൊന്ന് സ്വയം വിമര്‍ശനം കൂടി നടത്തണമെന്നേ അഭ്യര്ത്ഥിക്കാനൊള്ളൂ. പ്രസ്ഥാനത്തിന് വേണ്ടി ആത്മാര്‍ത്ഥമായി കഠിനധ്വാനം ചെയ്യുന്ന നിരവധി സഖാക്കളായ ജീവനക്കാരുണ്ടവിടെ. അവരൊന്നും ശമ്പളം മാത്രം കരുതി പണിയെടുക്കുന്നവരല്ല..
കഴിഞ്ഞ 20 വര്‍ഷത്തെ മാധ്യമ വേട്ടയില്‍ ഈ പ്രസ്ഥാനത്തെ പ്രതിരോധിച്ചു നില്‍ക്കുന്നതിലും ആക്രമിച്ചും മുന്നേറുന്നതില്‍ കൈരളി അതിന്റെതായ പങ്ക് എക്കാലത്തും വഹിച്ചിട്ടുണ്ട്. ഇന്ന് നിങ്ങള്‍ ആത്മാര്‍ത്ഥമായി കൈകോര്‍ക്കാന്‍ തയ്യാറുണ്ടോ..? മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ പത്രസമ്മേളനം കൈരളി ചാനലും യൂടൂബും വഴി മാത്രമേ കാണൂ എന്നു തീരുമാനിക്കാന്‍..? ലൈവ് വാച്ചിംഗ് 10k യിലെത്തിക്കണമെന്ന് ഒന്നു മനസ്സുവെച്ചാല്‍ ഒരു മണിക്കൂറുകൊണ്ട് നടപ്പാക്കാവുന്നതേ ഒള്ളൂ. എന്തിനാണ് നമ്മള് ശത്രുക്കള്‍ക്ക് പണമുണ്ടാക്കാനും നമ്മളെ തെറിവിളിക്കാനും പിന്തുണ കൊടുക്കണം. മിനിമം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമെങ്കിലും കൈരളി യൂടൂബും ഫെയ്സ്ബുക്കും വഴി കാണാനുള്ള സന്മനസ്സ് കാണിച്ചൂടേ..
പ്രതികരിക്കാൻ ഇവിടെ എഴുതുക: