കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് കുടുങ്ങിയ സ്വര്‍ണ്ണക്കടത്തു കേസില്‍ നിരവധി വമ്പന്മാര്. സ്വപ്ന സുരേഷും സരിത്തും കോടികളുടെ സ്വര്‍ണക്കടത്തിലെ ചെറിയ മീനുകള്‍ മാത്രമാണ്. ഉത്തരകേരളത്തില്‍ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവും ഗള്‍ഫ് രാജ്യങ്ങളില്‍ സ്വാധീനമുള്ള വ്യവസായിയും യുഎഇ പൗരന്മാരും പല ഉന്നത ഉദ്യോഗസ്ഥരും ഗള്‍ഫിലെ ചില മലയാളികളും വരെ ഇതില്‍ പങ്കാളികളാണ്.
ഈ സംഘം പലകുറി സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും മുന്‍പും മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിന് സഹായം നല്‍കിയിട്ടുണ്ടെന്നുമാണ് കസ്റ്റംസ് നല്കുന്ന സൂചന. മുന്‍പ് കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന് ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്തു കേസില്‍ സ്വപ്നയ്ക്കും മറ്റും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇയാളുടെ സഹായത്തോടെ ഒരു വര്‍ഷം കൊണ്ട് 705 കിലോ സ്വര്‍ണ്ണമാണ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയത്. ഇതില്‍ 25 കിലോ മാത്രമാണ് കസ്റ്റംസിന് പിടികൂടനായത്. കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: