വടകര: നാടെങ്ങും ചൈനവിരുദ്ധ വികാരം ഉയരുമ്പോള്‍ മണിയൂരില്‍ സിപിഎമ്മുകാരുടെ വക ചൈനമുക്ക്. ഭാരതത്തിന്റെ ധീരജവാന്മാരെ വീരമൃത്യുവിലേക്ക് നയിച്ച ചൈനീസ് ഭീകരത രാജ്യത്തു ചര്‍ച്ചയാകുമ്പോഴാണ് മണിയൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ ഈര്പൊടി സ്കൂള്‍ പരിസരത്ത് ബോര്‍ഡ് സ്ഥാപിച്ചത്.
ചൈന മുക്കിലേക്ക് സ്വാഗതം എന്ന ബോര്‍ഡാണ് പൊതുസ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നത്. സിപിഎം കേന്ദ്രമായതിനാല്‍ ബോര്‍ഡിനെതിരെ ചോദ്യമുയര്‍ത്താനും നാട്ടുകാര്‍ക്ക് ഭയമാണ്. ഈര്പൊടി സ്കൂള്‍ പരിസരം എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തെ ചൈന മുക്കായി മാറ്റാനുള്ള നീക്കത്തില്‍ പ്രദേശവാസികള്‍ക്കും അതൃപ്തിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: