കണ്ണൂര്‍ : സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് എവിടെയെന്ന് അറിയണമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലുള്ളവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ മതിയെന്ന് കെ.എം. ഷാജി. സ്വപ്ന ഒളിവില്‍ കഴിയുന്നത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്ക് വ്യക്തതയുണ്ടാകുമെന്നും അദ്ദേഹംം പറഞ്ഞു.
എം. ശിവശങ്കരര്‍, ജോണ്‍ ബ്രിട്ടാസ് , മുഖ്യമന്ത്രിയുടെ ഓഫീസിലെ രവീന്ദ്രന്, എ. സമ്പത്ത് എന്നിവരുടെ ഫോണ്‍ അന്വേഷണ സംഘം പരിശോധിച്ചാല്‍ മതി. കള്ളക്കടത്ത് സംഘം ആരാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമാകും. ലോകകേരള സഭയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചതും ഈ കള്ളക്കടത്ത് സംഘമാണ്.
രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതര വിഷയമാണിത്. ഇതാണോ മുഖ്യമന്ത്രി പറയുന്ന സ്വപ്ന പദ്ധതികളെന്നും കെ.എം. ഷാജി ചോദിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സ്വപ്ന ഒളിവില്‍ കഴിയുന്നത്. അദ്ദേഹത്തിന് സ്വപ്നയുമായുള്ള ബന്ധമെന്താണെന്ന് വ്യക്തമാക്കണം.
സംസ്ഥാനത്തെ മാഫിയാ ഡോണാണ് പിണറായി വിജയന്. പാര്‍ട്ടി നേതൃത്വത്തില്‍ വന്നത് മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന് മാഫിയയുമായി ബന്ധങ്ങളുണ്ട്. നോര്‍ത്ത് ഇന്ത്യയിലെ കള്ളക്കടത്ത് മാഫിയ തലവന്മാരെ പോലെയാണ് മുഖ്യമന്ത്രി. കൊലപാതകവും കള്ളക്കടത്തുമുള്ള മാഫിയ സംഘമാണ് സംസ്ഥാനത്തെ സിപിഎം. മുഖ്യമന്ത്രി കള്ളക്കടത്ത് കേസിലേക്ക് ഇഴഞ്ഞ് വന്നതാണ്. ആരും വലിച്ച് ഇഴച്ചതല്ല. മഞ്ഞുമലയുടെ അഗ്രം മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്. പിണറായി വിജയന്റെ ഭരണത്തില്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളതിനേക്കാള് വലിയ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും കെ.എം. ഷാജി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: