ബെംഗളൂരു: കര്‍ണാടക, മാണ്ഡ്യ ലോക്സഭാംഗവും മുന്‍ ചലച്ചിത്രതാരവുമായ സുമലത അംബരീഷിന് കൊറോണ സ്ഥിരീകരിച്ചു. വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത് സുമലത തന്നെയാണ്. ജൂണ്‍ 29 ന് സുമലത വിധാന്‍ സൗധയിലെത്തി കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ജൂലൈ നാലിന് ചെറിയ തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊറോണ പരിശോധനയ്ക്ക് വിധേയയാകുകയായിരുന്നു. തന്റെ മണ്ഡലത്തിലുടനീളം സഞ്ചരിക്കുകയും ജനങ്ങളുമായി ഇടപെടുകയും ചെയ്തതായി സുമതല വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: