ഇടുക്കി: ബീവറേജ് ആപ്പിന്റെ മറവില്‍ ജീവനക്കാര്‍ വന്‍ തട്ടിപ്പ് നടത്തുന്നതായി പരാതി. ബുക്ക് ചെയ്ത ശേഷം എത്താതിരിക്കുന്നവരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം ഷോപ്പ് അടയ്ക്കുന്നതിന് മുമ്പ് മദ്യം മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി സ്വകാര്യ ലോബിക്ക് മറിച്ച് വില്‍ക്കുന്നതായാണ് ലഭിക്കുന്ന വിവരം.
ഒരാള്‍ക്ക് പരമാവധി മൂന്ന് ലിറ്റര്‍ മദ്യം മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍, അളവില്‍ കുറവ് മദ്യം വാങ്ങിക്കുന്നവരുടെ കണക്കെടുത്തും മറിച്ച് വില്‍പ്പന നടത്തുന്നുണ്ട്. ജീവനക്കാര്‍ തന്നെ പണം മുടക്കി സ്വകാര്യ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന മദ്യം വിവിധ പ്രദേശങ്ങളിലെ സ്വകാര്യ ലോബികള്‍ക്ക് ലാഭത്തില്‍ മറിച്ച് വില്‍ക്കുകയാണ്.
ബില്‍ പ്രകാരം 390 രൂപയ്ക്ക് ലഭിക്കുന്ന മദ്യം 650നും അതിന് മുകളിലുള്ള വിലയ്ക്കുമാണ് പ്രാദേശികമായി വില്‍പ്പന നടത്തുന്നത്. വലിയ ലാഭമാണ് ഇത്തരത്തില്‍ കച്ചവടം പൊടി പൊടിക്കുന്നത്.
വിവിധ ആളുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ആപ്പുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ എടുത്ത ശേഷം ഇത് കാണിച്ചും തട്ടിപ്പ് നടക്കുന്നുണ്ട്. കാര്യക്ഷമമായി പോലീസ് പരിശോധന ഇല്ലാത്തതിനാല്‍ മുപ്പതും, നാല്പതും ലിറ്റര്‍ മദ്യമാണ് സ്വകാര്യ മദ്യലോബികള്‍ കടത്തുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ബീവ്റേജ് ഔട്ട് ലെറ്റുകളില്‍ വിജിലന്‍സ് പരിശോധനയും, നിരത്തുകളില്‍ പോലീസ് ചെക്കിങും ശക്തമാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കുടുതലായും ഹൈറേഞ്ച് മേഖലയിലും തോട്ടങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളിലുമാണ് ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: