വടകര: ഗുരു പൂര്ണിമദിനാചരണത്തിന്റെ ഭാഗമായി ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) സംഘടിപ്പിക്കുന്ന ശതഗുരുവന്ദനത്തിന് ജില്ലയില്‍ തുടക്കമായി.
ജില്ലയില്‍ നൂറു വീടുകളിലായി കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് നൂറു ഗുരുക്കന്മാരെ ആദരിക്കും. ആര്‍എസ്എസ് പ്രാന്തകാര്യവാഹും എന്‍ടിയു മുന്‍ സംസ്ഥാന പ്രസിഡന്റുമായ പി. ഗോപാലന് കുട്ടിമാസ്റ്ററെയും എന്‍ടിയു മുന്‍ സംസ്ഥാന സെക്രട്ടറി പള്ളിമണ്‍ മധു മാസ്റ്ററെയും ആദരിച്ചുകൊണ്ട് ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എന്‍.കെ. ബാലകൃഷ്ണന് മാസ്റ്റര്‍ ശതഗുരുവന്ദനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍ടിയു ജില്ലാ പ്രസിഡന്റ് കെ. ഷാജിമോന്‍ അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍സെക്രട്ടറി ടി. അനൂപ് കുമാര്‍, വി.പി. സുനില്‍കുമാര്‍, പി.പി. ധനൂപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: