ചെറുവണ്ണൂര്‍: കുണ്ടായിത്തോട് ആമാംകുനിയില്‍ തോണിക്കാട് നിലം മാമ്പറ്റ മണിക്ക് ബിജെപി ചെറുവണ്ണൂര്‍ ഏരിയാ കമ്മറ്റിയും സേവാഭാരതിയും സംയുക്തമായി നിര്‍മിച്ച് നല്കിയ വീടിന്റെ താക്കോല്‍ കൈമാറി. ബിജെപി ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് താക്കോല്‍ദാനം നിര്‍വ്വഹിച്ചു.
ബിജെപി ചെറുവണ്ണൂര്‍ ഏരിയാ പ്രസിഡന്റ് കെ. സുനില്‍ അദ്ധ്യക്ഷനായി. സി. സാബുലാല്‍ മുഖ്യപ്രഭാഷണം നടത്തി. പട്ടേരി ജിജേഷ്, കെ.പി. വേലായുധന്, ശക്തിധരന്, മേലേടത്ത് ഗിരീഷ്, സുരേഷ്, ഷാജി, വിജേഷ്, എ. സുരാജ് എന്നിവര്‍ സംസാരിച്ചു. അനില്‍ പുത്തന്‍പുരക്കല്‍, ഷിത്തു ആളത്ത് എന്നിവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തൊഴിലാളികളെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: