മാനന്തവാടി:ലോക്ക് ഡൗണ്‍ മറവില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും പണം നല്‍കാതെ കരാറുകാരന്. തലപ്പുഴ മക്കിമല ഗവ:ആശ്രമം സ്കൂള്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്കാണ് പണം നല്‍കാതെ കരാറുകാരന് പറ്റിക്കുന്നത്. പണം നല്‍കാത്തിന് പുറമെ കരാറുകാരന്റെ ഭീഷണിയും. കഴിഞ്ഞ ഒരു വര്‍ഷ കാലമായി മക്കിമല ഗവ: ആശ്രമം സ്കൂള്‍ കെട്ടിടം നിര്‍മ്മാണത്തിലേര്‍പ്പെട്ട തൊഴിലാളികളെയാണ് കരാറുകാരന് പണം നല്‍കാതെ പറ്റിക്കുന്നത്.
പശ്ചിമ ബംഗാള്‍ സ്വദേശികളായ 30 പേരാണ് ഇവിടെ പണി ചെയ്യുന്നത്. ഇവര്‍ക്ക് കൂലിയിനത്തില്‍ പത്തരലക്ഷം രൂപയാണ് കൊടുക്കേണ്ടത്. ഇതില്‍ 6 ലക്ഷം രൂപ നല്കി ബാക്കി നാലര ലക്ഷം രൂപയാണ് കരാറുകാരന് നല്‍കാതെ തൊഴിലാളികളോട് നാട് വിടാന്‍ കരാറുകാരന് പറയുന്നത്.കഴിഞ്ഞ രണ്ട് മാസ കാലമായി നിരന്തരം കൂലി ആവശ്യപെട്ടതിനെ തുടര്‍ന്നാണ് 6 ലക്ഷം രൂപ നല്‍കിയത്.
ബാക്കി പണം ചോദിച്ചപ്പോള്‍ കരാറുകാരന് തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയാണ്. 30 തൊഴിലാളികളില്‍ 26 പേര് ഇതിനകം ഇവരുടെ വാസസ്ഥലത്തേക്ക് പോയി കഴിഞ്ഞു. ബാക്കി നാല് പേര് ഇപ്പോഴും ഇവിടെ താമസിച്ചു വരികയാണ്. കരാറുകാരന്റെ ഭീഷണിയെ തുടര്‍ന്ന് സ്കൂള്‍ കോംബൗണ്ടില്‍ താമസിച്ചു വന്ന ഇവര്‍ മക്കിമലയിലെ തന്നെ ഒരു വാടക വീട്ടിലേക്ക് താമസം മാറ്റുകയും ചെയ്തു. കൂലി സംബന്ധിച്ച് ഇവര്‍ മാനന്തവാടി എംഎല്‍എയ്ക്കും ലേബര്‍ ഓഫീസര്‍ക്കും തലപ്പുഴ പോലീസിനും പരാതി നല്‍കിയിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: