ന്യൂദല്‍ഹി: ഏറ്റവും വലിയ സ്റ്റാര്‍ട്ട്അപ്പ് പരിസ്ഥിതിയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അവിടെ തിളക്കമാര്‍ന്ന യുവമനസുകള്‍ ആഗോള പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നുവെന്നതിനും പ്രധാനമന്ത്രി നരേന്ദ്രമോദി. സാരാനാഥിലെ ഡിയര്‍പാര്‍ക്കില്‍ തന്റെ ആദ്യ അഞ്ച് സന്യാസിവര്യരായ ശിഷ്യന്മാരോട് ഗൗതമബുദ്ധന് ആദ്യമായി പ്രഭാഷണം നടത്തിയ ദിവസത്തിന്റെ ഓര്‍മ്മപുതുക്കലായ ധര്‍മ്മചക്ര ദിനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു നരേന്ദ്രമോദി.
ഭഗവാന് ബുദ്ധന്റെ അഷ്ടാംഗമാര്‍ഗ്ഗം വിവിധ സമൂഹങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും അഷ്ടാംഗമാര്‍ഗ്ഗം ക്ഷേമത്തിനുള്ള വഴി കാട്ടികൊടുത്തു. ബുദ്ധമത അനുശാസനങ്ങള്‍ ആളുകള്‍ക്ക്, സ്ത്രീകള്‍ക്ക്, പാവപ്പെട്ടവര്‍ക്ക്, സമാധാനത്തിന് അഹിംസയ്ക്ക് എന്നിവയ്ക്കെല്ലാം ആദരവ് നല്കുന്നു.ഈ ആനുശാസനങ്ങള് സുസ്ഥിരമായ ഒരു ഗ്രഹത്തിനുള്ള മാര്‍ഗ്ഗമാണ്.
ലോകം ഇന്ന് അനിതരസാധാരണമായ വെല്ലുവിളികള്‍ക്കെതിരെ പോരാടുകയാണ്, ഇതിനുള്ള എന്നും നിലനില്‍ക്കുന്ന പരിഹാരങ്ങള്‍ ബുദ്ധന്റെ ആശയങ്ങളില്‍ നിന്നുണ്ടാക്കാന്‍ കഴിയും. കുടുതല്‍ ആളുകളെ ബുദ്ധമത പാരമ്പര്യവുമായി ബന്ധിപ്പിക്കുകയും ഈ പ്രദേശങ്ങളിലേക്കുള്ള ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: