Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

വിടപറഞ്ഞത് നായത്തോടന്‍ ശൈലിയുടെ നായകന്‍

കൊമ്പുകലാകാരന്‍ ചെങ്ങമനാട് അപ്പു നായര്‍ അനുസ്മരണം

കൊടകര ഉണ്ണിbyകൊടകര ഉണ്ണി
Jul 5, 2020, 05:40 am IST
inArticle

മലയാളിക്കു സ്വന്തമായ വാദ്യകലാരംഗത്ത് സുഷിരവാദ്യമായ കൊമ്പുവാദനത്തില്‍ സ്വപ്രയത്നത്തിലൂടെയും ആത്മാര്‍ഥത നിറഞ്ഞ അവതരണത്തിലൂടെയും തന്റേതായ ഇടം കണ്ടെത്തിയ പ്രതിഭയാണ് ചെങ്ങമനാട് അപ്പു നായര്‍ എന്ന വാദ്യകേരളത്തിന്റെ അപ്പുവാശാന്‍. പഞ്ചവാദ്യത്തിലും മേളങ്ങളിലും  കൊമ്പ് വാദ്യത്തില്‍ കണിമംഗലം, മച്ചാട്, നായത്തോട്, വടക്കന്‍ എന്നീ ശൈലികളില്‍ നായത്തോടന്‍ ശൈലിയുടെ നായകനായിരുന്നു ആശാന്‍. എടയാക്കുടി  നാരായണന്‍ നായരുടേയും കോച്ചേരി ജാനകിയമ്മയുടേയും മകനായി നെടുമ്പാശ്ശേരിക്കടുത്ത് തുരുത്തിശ്ശേരി ഗ്രാമത്തിലാണ് അച്ച്യുതന്‍ എന്ന അപ്പുനായര്‍ ജനിച്ചത്.  വാദനകലയുടെ സുകൃതമാകാനുള്ള ജന്മമായിരുന്നു അദ്ദേഹത്തിന്റേത്. തുരുത്തിശ്ശേരി പ്രൈമറി സ്‌കൂളില്‍ നാലാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയപ്പോള്‍ അത് നാദവൈഭവത്തിന്റെ നാലുകെട്ടിലേക്കുള്ളതാണെന്ന് ആരും കരുതിയില്ല. അന്നൊന്നും കൊമ്പിനെ പറ്റി ചിന്തിച്ചിട്ടുമുണ്ടായില്ല. ചെങ്ങമനാട്ട് ക്ഷേത്രത്തില്‍ അന്ന് നിത്യശീവേലി യുണ്ടായിരുന്നു. ചെണ്ടയും തിമിലയും കൊമ്പും താളവും ചേര്‍ന്ന് മൂന്ന് ശീവേലി. ചെങ്ങമനാട്ട് കുട്ടപ്പന്‍ മാരാരായിരുന്നു അടിയന്തിര മാരാര്‍. 14 വയസ്സായപ്പോള്‍ ചെങ്ങമനാട് മഹാദേവക്ഷേത്രത്തിലെ കൊമ്പ് അടിയന്തിരക്കാരനായിരുന്ന പിതാവിന്റെ കീഴില്‍ കൊമ്പ് വാദ്യത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. 16-ാം വയസ്സില്‍ ചെങ്ങമനാട്ടപ്പന്റെ സന്നിധിയില്‍ അപ്പു അരങ്ങേറി. അന്നൊക്കെ തെക്കന്‍ കേരളത്തില്‍ കൊമ്പ് വാദനക്കാര്‍ കുറവായിരുന്നു. വൈപ്പില്‍ രാമന്‍നായര്‍, ഓടക്കാലി ശങ്കരന്‍ നായര്‍ എന്നിവരായിരുന്നു അന്നത്തെ പ്രധാന കൊമ്പുകാര്‍. തൃശൂരും പരിസരങ്ങളിലും അന്ന് മച്ചാട് അപ്പുനായരായിരുന്നു അമരക്കാരന്‍.  ഊരകം ശങ്കുണ്ണി നായരും മംഗലം ഗോവിന്ദന്‍ നായരും പതിയാന കൃഷ്ണന്‍ നായരും അറിയപ്പെടുന്ന കൊമ്പുകാരായിരുന്നു.  

ചെങ്ങമനാട്ടപ്പന്റെ എല്ലാ വിശേഷങ്ങള്‍ക്കും അപ്പുനായര്‍ പതിവായിരുന്നു. പതിന്നാലാം വയസ്സില്‍ ഉത്സവപ്പറമ്പുകളിലെ അറിയപ്പെടുന്ന കലാകാരനായി അദ്ദേഹം മാറി. കുഴൂര്‍ നാരായണമാരാര്‍ക്കൊപ്പം കേരളത്തിന്റെ തെക്കും വടക്കും നടുക്കും വാദ്യരംഗത്ത് അപ്പുനായരും പങ്കെടുത്തു. കുഴൂരാശാന്റെ മരണം വരെ ആ കൂട്ടുകെട്ട് തുടര്‍ന്നു. കുറേക്കാലം പാറക്കടവ് അപ്പുവും ഉണ്ടായിരുന്നു. കുഴൂരാശാന്റെ നിര്‍ദ്ദേശങ്ങളും ഓര്‍മപ്പെടുത്തലുകളും അപ്പുനായര്‍ ശിരസാവഹിച്ചു. ഗുരുനാഥന്‍ വൈപ്പില്‍ രാമന്‍നായര്‍ക്കും  കുഴൂര്‍ നാരായണമാരാര്‍ക്കുമൊപ്പം   അനവധി വേദികള്‍ പങ്കിട്ടു. അന്നത്തെ ജീവിതസാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണ് പിതാവിന്റെ പാത തെരഞ്ഞെടുത്തതെങ്കിലും ആ തീരുമാനം സുഷിരവാദ്യത്തിന്റെയും ഭാഗ്യമാവുകയായിരുന്നു. അര്‍പ്പണബോധവവും കഠിന പരിശ്രമവും  സ്വഭാവത്തില്‍ അലിഞ്ഞുചേര്‍ന്ന അപ്പുനായര്‍ വാദ്യരംഗത്തെ അതികായര്‍ക്കൊപ്പം അനവധി വേദികളില്‍ നിറസാന്നിധ്യമായി. പുഞ്ചിരിയും വിനയവുമാണ് അപ്പുനായരുടെ മുഖമുദ്ര. ഒന്നരപ്പതിറ്റാണ്ടിലേറെക്കാലം പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിത്തറമേളത്തിന്റെ കൊമ്പ് നിരയുടെ അമരക്കാരനായി. അപ്പുവാശാനും ശിഷ്യനായ ചെങ്ങമനാട് ശങ്കരനും പാറക്കടവ് അപ്പുവും ചേര്‍ന്നവതരിപ്പിച്ച കൊമ്പ്പറ്റ് പഴയ തലമുറയ്‌ക്ക് ഇന്നും മറക്കാനാവില്ല. അന്ന് നാല്‍പ്പതു മിനിറ്റായിരുന്നു ആ പറ്റ്. അന്നമനട സീനിയര്‍ പരമേശ്വരമാരാര്‍ നേതൃത്വം നല്‍കിയ  പഞ്ചവാദ്യശബ്ദലേഖനത്തിലെ പ്രധാന കൊമ്പുകാരനായിരുന്നു അപ്പുനായര്‍. ആകാശവാണിയിലൂടെ ആ നാദം അനവധി വര്‍ഷം അനുരണനമായി ശ്രോതാക്കളിലെത്തി. അനുകരണനീയമായ സ്വഭാവ മഹിമയും വിപുലമായ ശിഷ്യസമ്പത്തും കൈമുതലായ ഇദ്ദേഹം  സഹപ്രവര്‍ത്തകര്‍ക്കെല്ലാം അപ്പുവാശാനാണ്.

കാഹളത്തില്‍ നിന്നും കലയിലേക്കുള്ള കൊമ്പിന്റെ പരിണാമത്തില്‍ കൊമ്പുവാദനരംഗത്തെ മഹാമനീഷി മച്ചാട് അപ്പുനായര്‍ക്കൊപ്പം പ്രവര്‍ത്തികാനായത്  എന്നും മഹാഭാഗ്യമായാണ് അപ്പുനായര്‍ കണ്ടിരുന്നത്. ആറ് ദശകങ്ങള്‍ പിന്നിട്ട വാദ്യകലാസപര്യയില്‍ അപ്പുനായരില്ലാത്ത അരങ്ങുകള്‍ വിന്ധ്യഹിമാചലത്തിനപ്പുറവും ഇപ്പുറവും വിരളമായിരുന്നു.  തൃശൂര്‍ പൂരത്തിന് ആദ്യം ചെല്ലുമ്പോള്‍ പരിയാരത്ത് കുഞ്ഞന്‍ മാരാരുടെ മേളവും അന്നമനട പരമേശ്വര മാരാരുടെ പഞ്ചവാദ്യവുമാണ്. അപ്പുനായര്‍ കൊമ്പ് പ്രമാണിയായപ്പോള്‍ മേളത്തിന് പല്ലാവൂര്‍ അപ്പുമാരാരും പഞ്ചവാദ്യത്തിന് കുഴൂര്‍ നാരായണ മാരാരുമായിരുന്നു അമരക്കാര്‍. അന്നമനട, പള്ളത്താംകുളങ്ങര, എറണാകുളം, തൃപ്പൂണിത്തുറ, പെരുവനം, ആറാട്ടുപുഴ, ഊരകം, നെന്മാറ, കുറ്റിയങ്കാവ്, ഉത്രാളിക്കാവ് തുടങ്ങി വാദ്യകലയുടെ വിശേഷവേദികളിലെല്ലാം അപ്പുനായരുടെ കൊമ്പുവാദനവുമുണ്ടായി. കൊമ്പ് വാദ്യത്തിന്റെ കേദാരമായ മച്ചാട് മാമാങ്കത്തിനും

കൊമ്പ് നിരയെ നയിച്ചു. കുഴൂര്‍, അന്നമനട,പല്ലാവൂര്‍ എന്നിവര്‍ക്കൊപ്പവും വേദി പങ്കിട്ടു. ജീവിതശൈലിയിലും വാദനരീതികളിലും കണിശതയുടെ കാവലാളായ അപ്പുനായരെ തേടി അനവധി പുരസ്‌കാരങ്ങളെത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ വാദ്യകലാപുരസ്‌കാരമായ പല്ലാവൂര്‍ പുരസ്‌കാരം, വാദ്യലോകത്തിന്റെ വീരശൃംഖല, ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്,  പാറമേക്കാവ് ദേവസ്വം സുവര്‍ണഹാരം, തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പൂര്‍ണത്രയീശമുദ്ര,  പൊറത്തുവീട്ടില്‍ നാണുമാരാര്‍ ട്രസ്റ്റ് പുരസ്‌കാരം, ചാലക്കുടി നമ്പീശന്‍ പുരസ്‌കാരം, മാരാര്‍ ക്ഷേമസഭയുടെ വാദിത്രരത്നം പുരസ്‌കാരം, ചോറ്റാനിക്കര നാരായണമാരാര്‍ ട്രസ്റ്റിന്റെ വാദ്യകലാകേസരി പുരസ്‌കാരം, അന്നമനട ത്രയം സ്മൃതിപുരസ്‌കാരം, ക്ഷേത്രവാദ്യകലാ അക്കാദമി പുരസ്‌കാരം എന്നിവ ഇതില്‍ ചിലതുമാത്രം. ചെങ്ങമനാട് ശങ്കരന്‍,നായത്തോട് മോഹനന്‍, ചിറ്റൂര്‍ അയ്യപ്പന്‍, നായത്തോട് ശശി തുടങ്ങി അനവധി ശിഷ്യരുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.