തിരുവനന്തപുരം: ബിജെപി മുന്നണിയെ പരാജയപ്പെടുത്താന്‍ എല്ലാ രീതിയിലും പരിശ്രമിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന യുഡിഎഫുമായി എല്‍ഡിഎഫ് ഉണ്ടാക്കിയ അവിശുദ്ധ സഖ്യത്തിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. മഞ്ചേശ്വരത്തും കാസര്‍ഗോഡും തിരുവനന്തപുരത്തും പരീക്ഷിച്ച തന്ത്രം കേരളം മുഴുവന്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പാലക്കാട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു. പാലാരിവട്ടം പാലത്തിന്റെ അഴിമതി കേസില്‍ മുസ്ലിം ലീഗിന്റെ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ തെളിവുകള്‍ നല്കുന്നതില് സംസ്ഥാന സര്‍ക്കാര്‍ തടസം നില്‍ക്കുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയത് ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.
പാലാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇബ്രാഹിം കുഞ്ഞിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്യും എന്ന പ്രതീതി സൃഷ്ടിച്ച സര്‍ക്കാര്‍ എന്തുകൊണ്ടാണ് വിജിലന്‍സിനെ ഉപയോഗിച്ച് കേസ് അട്ടിമറിച്ചതെന്ന് സുരേന്ദ്രന് ചോദിച്ചു. പിണറായി വിജയനാണ് മുസ്ലിം ലീഗിന്റെ മുഖപത്രം വഴി 10 കോടി കള്ളപ്പണം വെളുപ്പിച്ച കേസ് അട്ടിമറിച്ചത്. പിണറായിയുടെ കാരുണ്യത്തില്‍ രക്ഷപ്പെടുന്ന യുഡിഎഫ് നേതാക്കള്‍ക്ക് എങ്ങനെയാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതികളെ ചോദ്യം ചെയ്യാനാവുക. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും നയിക്കുന്ന യു.ഡി.എഫ് നേതൃത്വത്തിന്റെ വിശ്വാസത പൂര്‍ണമായും തകര്‍ന്നെന്ന് സുരേന്ദ്രന് പറഞ്ഞു.
അതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയെ പോലെയുള്ള തീവ്രവാദസംഘടനകളുമായി മുസ്ലിംലീഗ് സഖ്യമുണ്ടാക്കുന്നതിനെ അവര്‍ക്ക് അനുകൂലിക്കേണ്ടി വരുന്നത്. പാലക്കാട് നഗരസഭയില്‍ ഇടതു-വലത് അവിശുദ്ധസഖ്യ നീക്കം ആരംഭിച്ചു കഴിഞ്ഞതായി സുരേന്ദ്രന് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചില വാര്‍ഡുകളില്‍ പൊതു സ്ഥാനാര്‍ത്ഥി ചര്‍ച്ച കോണ്‍ഗ്രസ് -സി.പി.എം നേതാക്കള്‍ തുടങ്ങി കഴിഞ്ഞു. പത്തനംത്തിട്ടയിലും തൃശൂരിലും ഇതിനുള്ള നീക്കങ്ങള്‍ സജീവമാണ്. 1,000 കോടിയുടെ സോളാര്‍ അഴിമതി പുറത്തുവന്നിട്ടും യു.ഡി.എഫ് പ്രതികരിക്കാത്തത് ഇതുകൊണ്ടാണ്. ഇടതു-വലതു മുന്നണികളുടെ ദുഷിച്ച രാഷ്ട്രീയത്തിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനം കനത്ത മറുപടി നല്‍കുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാപ്രസിഡന്റ് ഇ.കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: