തിരുവനന്തപുരം: കൊറോണ വ്യാപനത്തില്‍ തലസ്ഥാന നഗരിയില്‍ ആശങ്കപ്പെടുത്തുന്ന സാഹചര്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. തിരുവനന്തപുത്ത് രോഗ്യവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി സംശയിക്കുന്നു. നഗരവാസികള്‍ സ്വാതന്ത്ര്യം കിട്ടിയ പോലെ പ്രവര്‍ത്തിക്കുന്നെന്നും ചാനലില്‍ മുഖം കാണിക്കാനായി സമരക്കാര്‍ ആഭാസമാണ് നടത്തുന്നതെന്നും അദേഹം പറഞ്ഞു.
സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനം ഇന്ന് മുതല്‍ നിരോധിക്കും. സെക്രട്ടേറിയറ്റിന് പുറത്തെ സുരക്ഷാ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് അറിയില്ല. അത്യാവശമല്ലാത്ത യാത്രകള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരുടേയും ഉറവിടമറിയാത്ത രോഗികളുടേയും എണ്ണം ഉയരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടുതല്‍ മേഖലകള്‍ കണ്ടെയിന്മെന്റ് സോണുകളാക്കി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ തമിഴ്നാട്ടിലേക്ക് പോകരുതെന്നും നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: