കല്‍പ്പറ്റ: രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള. നിലവിലെ സാഹചര്യത്തില്‍ കൊറോണ പ്രതിസന്ധി എത്ര കാലം നീണ്ടു നില്‍ക്കുമെന്ന് പറയാന്‍ കഴിയില്ല. ലോക്ക്ഡൗണ്‍ ഏറെക്കുറെ പിന്‍വലിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും കളക്ടര്‍ പറഞ്ഞു.
വയനാട്ടില്‍ നിന്നും സ്ഥലം മാറി പോകുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി. ശേഖര്‍, ജനം ടിവി റിപ്പാര്‍ട്ടര്‍ ഐസണ്‍ ജോസ് എന്നിവര്‍ക്ക് നല്കിയ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ചകളില്‍ സ്വീകരിച്ചിരുന്ന ജാഗ്രതയേക്കാള്‍ ഇരട്ടി ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും അവര്‍ പറഞ്ഞു. കൊറോണ കാലത്ത് യഥാര്‍ത്ഥ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് കെ.സജീവന് അധ്യക്ഷനായി. വി.മുഹമ്മദലി, ടി.എം ജെയിംസ്, എം കമല്‍, ജംഷീര്‍ കൂളിവയല്‍, സി.വി ഷിബു, വി.സി ആശ, ജിതിന് ജോസ്, ഷമീര്‍ മച്ചിങ്ങല്‍, വി.എസ് ശ്യാം, ഇല്ല്യാസ് സംസാരിച്ചു. കെ.ടി ശേഖര്‍, ഐസണ്‍ ജോസ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വാഗതവും ട്രഷറര്‍ അനീഷ്.എ.പി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: