കോഴിക്കോട്: അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാക്കളായ സി.കെ. ബാലകൃഷ്ണന്, കടത്തനാട് ബാലകൃഷ്ണന്, മുന്‍ മേയര്‍ യു.ടി. രാജന് എന്നിവരെ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു. കര്‍ഷക മോര്‍ച്ച മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ സി.കെ. ബാലകൃഷ്ണന്റെ 41-ാം ചരമദിനത്തിലാണ് മൂന്നുപേരെയും അനുസ്മരിച്ച് ശ്രദ്ധാഞ്ജലി സംഘടിപ്പിച്ചത്.
ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് അദ്ധ്യക്ഷനായി. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് വി.വി. രാജന്, സംസ്ഥാന സെക്രട്ടറിമാരായ പി. രഘുനാഥ്, അഡ്വ.കെ.പി. പ്രകാശ്ബാബു, മേഖലാ അദ്ധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്, യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്, പി. ജിജേന്ദ്രന്‍, എം. മോഹനന്, ടി. ബാലസോമന്‍ എന്നിവര്‍ സംസാരിച്ചു.
വടകര: മുതിര്‍ന്ന ബിജെപി നേതാവ് കടത്തനാട് ബാലകൃഷ്ണന് മാസ്റ്ററെ ബിജെപി വടകര മണ്ഡലം കമ്മറ്റി അനുസ്മരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന് ഉദ്ഘാടനം ചെയ്തു. വ്യാസന് പുതിയപുരയില്‍ അദ്ധ്യക്ഷനായി. പി.എം. അശോകന്, കെ. രജനീഷ് ബാബു, അടിയേരി രവീന്ദ്രന്, ശ്രീധരന് മടപ്പള്ളി, ശ്യാം രാജ് കുരിയാടി, വിനീഷ് പുതുപ്പണം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: