തിരുവനന്തപുരം: തുടര്‍ ഭരണം അപ്രാപ്യമെന്ന് മനസിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഭരണം നിലനിര്‍ത്താന്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണിയെ ചാക്കിട്ടുപിടിക്കാന്‍ ശ്രമം തുടങ്ങി. മുഖ്യമന്ത്രിയുടെ ആഗ്രഹമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവനും നീക്കമാരംഭിച്ചു. എല്‍ഡിഎഫ് നീക്കത്തില്‍ സന്തോഷമെന്ന് ജോസ് കെ. മാണിയുടെ പ്രതികരണം.
ഭരണനേട്ടമായി ഒന്നും കാര്യമായി കാണിക്കാനില്ലാത്തതിനാല്‍ ആഷിഖ് അബുവിനെക്കൊണ്ട് മാപ്പിള ലഹളയെ വെള്ളപൂശി സിനിമയെടുക്കുമെന്ന് പ്രഖ്യാപിപ്പിച്ചു. ലക്ഷ്യം ന്യൂനപക്ഷ വോട്ടും മതതീവ്രവാദികളുമായുള്ള ബാന്ധവവും. ഇത് കുഴപ്പത്തില്‍ ചെന്നുചാടി. ഇനി ജോസ് കെ. മാണിയെ എല്‍ഡിഎഫില്‍ എത്തിച്ച് വോട്ടുപിടിക്കാനാണ് നീക്കം.
യുഡിഎഫുമായി ഇടഞ്ഞു നില്ക്കുന്ന ചെറുപാര്‍ട്ടികളെ ചാക്കിട്ടു പിടിക്കാന്‍ സിപിഎമ്മിലെ പ്രത്യേക സംഘം നേരത്തെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. മന്ത്രി ഇ.പി. ജയരാജനായിരുന്നു മുഖ്യ ഇടനിലക്കാരന്. എന്നാല്‍, പ്രധാന ഘടകകക്ഷിയായ സിപിഐയെ മെരുക്കണം. അതിന് ജോസ് കെ. മാണി വിഭാഗത്തിനെ മുന്നണിയിലെടുക്കാന്‍ ഇടതുമുന്നണിയില്‍ ചര്‍ച്ചയാകാമെന്നാണ് വിജയരാഘവന്റെ നിലപാട്. സിപിഐയെ അനുനയിപ്പിച്ച് അടുത്ത എല്‍ഡിഎഫ് യോഗത്തിനു മുമ്പ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ മെരുക്കിയാലെ ജോസ് വിഭാഗത്തിന്റെ പ്രവേശനം സുഗമമാക്കാന്‍ സാധിക്കൂ. ഇതിനു മുന്നോടിയായി, പുന്നപ്ര സമരനായകന് പി.കെ. ചന്ദ്രാനന്ദനെക്കുറിച്ച് കോടിയേരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ജോസ് വിഭാഗത്തിന് ജനപിന്തുണയുണ്ടെന്ന് പുകഴ്ത്തുന്നുണ്ട്.
സിപിഐയെ ഭയപ്പെടുത്തുന്നത് രണ്ടു കാരണങ്ങളാണ്. ഇപ്പോള്‍ എല്‍ഡിഎഫില്‍ മൂന്ന് കേരള കോണ്‍ഗ്രസുകള്‍. ജോസ് വിഭാഗം കൂടി ചേര്‍ന്നാല്‍ കേരള കോണ്‍ഗ്രസിന്റെ മേല്‍ക്കോയ്മ വര്‍ദ്ധിക്കും. ഇതോടെ സിപിഐയുടെ അഭിപ്രായത്തിന് വിലയില്ലാതാകും. കൂടാതെ തങ്ങളുടെ സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് നല്കാന് തട്ടിയെടുക്കുമോയെന്നും അവര്‍ ഭയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: