കൊട്ടാരക്കര: മുട്ടറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 61 പ്ലസ് ടു വിദ്യാര്‍ഥികളുടെ കണക്കുപരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായി് ഒരുമാസമായിട്ടും കണ്ടെത്താനാകാത്തത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കടുത്ത ആശങ്കയിലാക്കുന്നു. കഴിഞ്ഞമാസം 30ന് അവസാന പരീക്ഷയായി നടന്ന ഗണിതത്തിന്റെ ഉത്തരക്കടലാസാണ് വിദ്യാഭ്യാസവകുപ്പിന്റെ നിരുത്തരവാദ സമീപനം മൂലം കാണാതായത്.
പരീക്ഷ കഴിഞ്ഞ് ഹെഡ് പോസ്റ്റ് ഓഫീസ് പരീക്ഷാകൗണ്ടര്‍ വഴി പാലക്കാട്ടേക്ക് അയയ്‌ക്കേണ്ട പേപ്പര്‍ ആദ്യം എറണാകുളത്തും തെറ്റുപറ്റിയതോടെ അവിടെ നിന്നും പാലക്കാട്ടേക്കും അയച്ചതായാണ് നിഗമനം. പ്ലസ് ടു പരീക്ഷയില്‍ തുടക്കത്തില്‍ പാലക്കാട്ടേക്ക് അയയ്‌ക്കേണ്ട പേപ്പര്‍ എറണാകുളത്ത് അയച്ചു. ആ തെറ്റ് അധികൃതര്‍ ആവര്‍ത്തിക്കുകയായിരുന്നു. മൂല്യനിര്‍ണയം പൂര്‍ത്തിയായി ഫലപ്രഖ്യാപനത്തിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുട്ടറ സ്‌കൂളിലെ 61 കുട്ടികളുടെ ഭാവി തുലാസിലാക്കിയിരിക്കുകയാണ് വിദ്യാഭ്യാസവകുപ്പ്. ഉത്തരക്കടലാസ് എവിടെയാണെന്നു പോലും ഇതുവരെ കïെത്താനും സാധിച്ചിട്ടില്ല.
വിദ്യാര്‍ഥികളും രക്ഷിതാക്കളും പിടിഎ കമ്മിറ്റിയും ചേര്‍ന്ന് വിദ്യാഭ്യാസവകുപ്പ്, പരീക്ഷ കണ്‍ട്രോളര്‍, ഹയര്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റ് എന്നിവിടങ്ങളില്‍ പരാതി കൊടുത്തെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായതോടെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. ഉത്തരക്കടലാസ് കോയമ്പത്തൂരില്‍ ലഭിച്ചെന്ന് ഊഹാപോഹങ്ങള്‍ ഇറക്കിയും തപാല്‍ വകുപ്പിന്റെ മേല്‍ കുറ്റം ചാരിയും രക്ഷപ്പെടാനുള്ള നീക്കമാണ് വിദ്യാഭ്യാസവകുപ്പിന്റേതെന്ന ആരോപണം ശക്തമാണ്. പ്ലസ് ടു പരീക്ഷാഫലം എത്തുമ്പോള്‍ തങ്ങളുടേതല്ലാത്ത കുറ്റത്തിന് പരീക്ഷാഫലം ലഭിക്കില്ലെന്നതും മറ്റു കുട്ടികള്‍ക്കൊപ്പം ഉപരിപഠനത്തിന് പോകാന്‍ കഴിയില്ലല്ലോ എന്നുമുള്ള വിഷമത്തിലാണ് മുട്ടറ സ്‌കൂളിലെ 61 വിദ്യാര്‍ഥികള്‍. കോവിഡ് പശ്ചാത്തലത്തില്‍ കണക്കു പരീക്ഷയ്‌ക്ക് വര്‍ക്ക് ഔട്ട് നടത്താനും മറ്റും കിട്ടിയ സമയം ഫലമില്ലാതെ പോയതിലും വാട്‌സാപ്പ് ഗ്രൂപ്പ് വഴി പഠനവും ഗണിതത്തിന് കൊടുത്ത പ്രത്യേക പരിഗണയുമൊക്കെ വിഫലമായായതായി വിദ്യാര്‍ഥികള്‍ പറയുന്നു. ഇനി ഒരു സേ പരീക്ഷ എഴുതാനായാല്‍ കഴിഞ്ഞ കണക്കുപരീക്ഷ എഴുതിയ ഫലം ഉണ്ടാകുമോയെന്നും വിദ്യാര്‍ഥികള്‍ ചോദിക്കുന്നു. തുടര്‍വിദ്യാഭ്യാസ മേഖലകളില്‍ പ്രവേശനത്തിന് കടുത്ത മത്സരങ്ങള്‍ നിലനില്‍ക്കുമ്പോള്‍ റിസള്‍ട്ട് വൈകിയാല്‍ മക്കളുടെ ഭാവിയെന്താകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കളും.
രമേശ് അവണൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: