തൊടുപുഴ: മാറിമാറി വന്ന ഭരണപക്ഷങ്ങളുടെയും അധികൃതരുടെയും കെടുകാര്യസ്ഥത, തെരുവ് വിളക്കുകള്‍ ഇതുവരെയും യാഥാര്ത്ഥ്യമാകാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി കൗണ്‍സിലര്‍മാര്‍.
ബിജെപി മുനിസിപ്പല്‍ സമിതിയുടെ നേതൃത്വത്തില്‍ നഗരസഭക്ക് മുന്നില്‍ നടത്തിയ ധര്‍ണ്ണ മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം ഉദ്ഘാടനം ചെയ്തു. ബിജെപി മുനിസിപ്പല്‍ പ്രസിഡന്റ് ജിതേഷ് സി, ജനറല്‍ സെക്രട്ടറി അനൂപ് പങ്കാവില്‍, മുനിസിപ്പല്‍ സെക്രട്ടറി അഖില്‍ കാഞ്ഞിരമറ്റം, ഏരിയ സെക്രട്ടറി രാജേഷ് പൂവാശേരി എന്നിവര്‍ പങ്കെടുത്തു.
നഗരസഭയില്‍ പലയിടത്തും തെരുവിളക്കുകള്‍ പ്രകാശിക്കുന്നില്ല. പുതിയ തെരുവ് വിളക്കുകള്‍ക്കുവേണ്ടി വാര്‍ഡുകളില്‍ അനുവദിച്ച ഫണ്ട് വകമാറ്റിയിട്ട് രണ്ട് വര്‍ഷമായി. ഇതിനാല്‍ നഗരസഭയുടെ പല ഭാഗങ്ങളിലും കേടായിട്ടും വഴിവിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്നത് പോലും കാലങ്ങളായി നടക്കുന്നില്ല.
അതേ സമയം ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ആറാം വാര്‍ഡില്‍ ജല അതോററ്റി കുത്തിപ്പൊളിച്ച റോഡുകള്‍ ഉടന്‍ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ കെ. ഗോപാലകൃഷ്ണന് പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ചു.
റോഡുകള്‍ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കൗണിസില്‍ യോഗത്തില്‍ കൗണ്‍സിലര്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. സംഭവത്തില്‍ ബന്ധപ്പെട്ട അധികാരികളെ വിളിച്ച് വരുത്തി പരിഹാരം കാണുമെന്ന് അന്ന് ചെയര്‍പേഴ്സണ്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: