Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സഹകരണ ബാങ്കുകളുടെ സ്വഭാവം ‘ലോക്കല്‍’, വീഴുമ്പോള്‍ ‘നാഷണല്‍’ ; ആര്‍ബിഐ മേല്‍നോട്ടം ഗുണകരം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള വാണിജ്യ ബാങ്കുകളുടെ നിക്ഷേപകര്‍ക്ക് ബാങ്കൊന്നിനു അഞ്ചു ലക്ഷം രൂപ വരെ പരിരക്ഷ കിട്ടുമ്പോള്‍ സഹകരണ ബാങ്കുകളുടെ നിക്ഷേപകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല.

എസ്. ആദികേശവന്‍ by എസ്. ആദികേശവന്‍
Jul 2, 2020, 03:00 am IST
in Article

അടുത്ത കാലത്ത് മുംബൈയേയും സമീപ പ്രദേശങ്ങളെയും പിടിച്ചുകുലുക്കിയ സംഭവമായിരുന്നു പിഎംസി ബാങ്ക് എന്നപഞ്ചാബ് ആന്‍ഡ് മഹാരാഷ്‌ട്ര കോഓപ്പറേറ്റീവ് ബാങ്കിന്റെ പതനം. വഴിവിട്ട് വായ്‌പകള്‍ കൊടുത്ത് അടച്ചുപൂട്ടേണ്ടിവന്ന ബാങ്ക് നഷ്ടപ്പെടുത്തിയത് ആയിരക്കണക്കിന് സാധാരണക്കാരുടെസമ്പാദ്യ, നിക്ഷേപങ്ങള്‍ ആയിരുന്നു. പണം പോയതിന്റെ ദുഃഖത്തില്‍ കുറെ പേര്‍ ആത്മഹത്യ ചെയ്തു. ഇത് മൂലം നമ്മുടെ സഹകരണ ബാങ്കിങ് മേഖലയ്‌ക്ക് മൊത്തം മങ്ങലേറ്റു. മാത്രമല്ല മഹാരാഷ്‌ട്ര പോലെ ഉള്ള സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളില്‍ ജനങ്ങളുടെ വിശ്വാസം തകര്‍ന്നു. ഇതിന്റെ പഴി റിസര്‍വ് ബാങ്കിനും ഭരണകൂടത്തിനും കേള്‍ക്കേണ്ടിയും  വന്നു. ഇന്ത്യയിലെ വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍, സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ പൂര്‍ണമായ അധികാര പരിധിയില്‍ വരുന്നവയായിരുന്നില്ല. സംസ്ഥാനങ്ങളുടെ കോ ഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ടിന്റെ അടിസ്ഥാനത്തില്‍ ആണ് ഇവയുടെ പ്രവര്‍ത്തനം. വ്യാപകമായ രാഷ്‌ട്രീയ ഇടപെടലുകള്‍ ഈ മേഖലയില്‍ ഉണ്ടുതാനും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള വാണിജ്യ ബാങ്കുകളുടെ നിക്ഷേപകര്‍ക്ക് ബാങ്കൊന്നിനു അഞ്ചു ലക്ഷം രൂപ വരെ പരിരക്ഷ കിട്ടുമ്പോള്‍ സഹകരണ ബാങ്കുകളുടെ നിക്ഷേപകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല. അതാത് സംസ്ഥാനങ്ങള്‍ നല്‍കുന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആണ് നിക്ഷേപകര്‍ക്കുള്ള പരിരക്ഷ. സഹകരണ ബാങ്കുകള്‍ തകരുമ്പോള്‍ അതിന്റെ ആഘാതം സാമ്പത്തിക മേഖലയെ മുഴുവനായും ബാധിക്കുകയും ചെയ്യും. നിലനില്‍ക്കുമ്പോള്‍ ”ലോക്കല്‍”, വീഴുമ്പോള്‍ ”നാഷണല്‍” എന്നത് ആണ് സഹകരണ ബാങ്കുകളുടെ സ്വഭാവം.

എല്ലാ ‘ബാങ്കും’ ബാങ്കല്ല  

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബാങ്കിങ് നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ചു റിസര്‍വ് ബാങ്കിന്റെ അനുമതിയോടു കൂടി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കുകള്‍ക്കും മാത്രമേ ”ബാങ്ക്” എന്ന പേര് ഉപയോഗിക്കാന്‍ പറ്റൂ. ഇവ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തിന് നേരിട്ട് വിധേയമാകും. വാണിജ്യ ബാങ്കുകളെ പോലെ തന്നെ ഇവയും  റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക പരിശോധനയ്‌ക്കു വിധേയമാകും. ഇതിന്റെ ഗുണം സാധാരണക്കാരായ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്കാണ് ലഭിക്കുക. ഇനി അഞ്ചു ലക്ഷം വരെയുള്ള പരിരക്ഷ ഓരോ ബാങ്കിലെ നിക്ഷേപകര്‍ക്കും പ്രത്യേകം ലഭിക്കും. കോവിഡ് അനുബന്ധ അടച്ചിടലിന് മുമ്പായി ഈ ഭേദഗതി ലോകസഭയില്‍ കൊണ്ടുവന്നെങ്കിലും അത് പാസ്സാക്കി എടുക്കാന്‍ സാധിച്ചില്ല. അത് കൊണ്ടാണ്  ഓര്‍ഡിനന്‍സ് വഴി ഈ ഭേദഗതി നടപ്പാക്കിയത്.

ആര്‍ബിഐ  മേല്‍നോട്ടം  ഗുണകരം

കേരളത്തിലെ സഹകരണ ബാങ്കുകള്‍ ഈ അടുത്ത കാലത്താണ് സംയോജനത്തിന് വിധേയമായത്. കേരള ബാങ്ക് എന്ന പേരില്‍ പുതിയ സഹകരണ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. പ്രൊഫ എം. എസ് ശ്രീരാം കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് സഹകരണ ബാങ്കുകളുടെ സംയോജനം നടന്നിട്ടുള്ളത്. ഏകദേശം 1,38,000 കോടി രൂപയുടെ നിക്ഷേപവും 77,000 കോടി രൂപയോളം വായ്‌പകളും ആണ് കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് (സിംഹ ഭാഗവും സര്‍വീസ് കോ-ഓപ്പറേറ്റീവ് ”ബാങ്കു”കളുടെയാണ്) ഉള്ളത്. ഇത്രയും വലിയ തുകകള്‍ കൈകാര്യം ചെയ്യുന്ന മേഖലയ്‌ക്ക് റിസര്‍വ് ബാങ്കിന്റെ ഒരു നോട്ടം ഉണ്ടാവുന്നത് സംസ്ഥാനത്തിനും ദീര്‍ഘകാലത്തില്‍ ഗുണം ചെയ്യും. ഈ പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ചു സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ കേരളത്തിലും മാറ്റങ്ങള്‍ വരുമെന്നുള്ളതില്‍ സംശയം ഇല്ല.  

അടിസ്ഥാനപരമായി സംസ്ഥാനത്തിന്റെ കോഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്റ്റും ബാങ്കിങ് റെഗുലേഷന്‍ ആക്റ്റും തമ്മില്‍ വ്യത്യാസങ്ങളും ചേര്‍ച്ചയില്ലായ്‌മയും ഉണ്ട്. ഈ പ്രശനം രമ്യമായി, സംസ്ഥാനത്തിന്റെ സഹകരണ സാമ്പത്തിക മേഖലയ്‌ക്ക് കോട്ടം തട്ടാത്ത രീതിയില്‍, പരിഹരിക്കാന്‍ സാധിക്കണം. ക്രിയാത്മകമായി ഈ കേന്ദ്ര നടപടിയോട് പ്രതികരിക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്. മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ചു മെച്ചപ്പെട്ട രീതിയില്‍ ആണ് കേരളത്തിലെ സഹകരണ മേഖല പ്രവര്‍ത്തിക്കുന്നത് എന്ന് അവകാശ വാദം ഉണ്ടെങ്കിലും കൂടുതല്‍ കാര്യക്ഷമമായും പ്രൊഫഷനലായും സഹകരണ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാനാകും. രാഷ്‌ട്രീയ ഇടപെടല്‍ പൂര്‍ണമായും ഒഴിവാക്കി  പക്ഷെ സാമൂഹ്യ പ്രതിബദ്ധതയോടു കൂടി തന്നെ  സഹകരണ മേഖലയിലെ ബാങ്കായ കേരള ബാങ്കിന് മുന്നേറുവാന്‍ സാധിക്കും.

(പൊതുമേഖല ബാങ്കിലെ ഉന്നത  ഉദ്യോഗസ്ഥനാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.