ലവ് ജിഹാദ്, ബ്രെയിന്‍ വാഷിംഗ് ജിഹാദ്, മീഡിയ ജിഹാദ്, ജോബ് ജിഹാദ്, ലാന്‍ഡ് ജിഹാദ്, ഫുഡ് ജിഹാദ് എന്നിവ പോലെ ഫിലിം ജിഹാദും എത്തിക്കഴിഞ്ഞു. ചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂരകൃത്യങ്ങള്‍ ചെയ്ത മാപ്പിള കലാപകാരികളെ വെള്ളപൂശി ചരിത്രം തിരുത്താന്‍ സിനിമയെ ഉപയോഗിക്കാനുള്ള പരിശ്രമങ്ങള്‍ക്കൊപ്പം ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനങ്ങള്‍ക്കനുകൂലമായ പശ്ചാത്തലമൊരുക്കാനും ചിലര്‍ വളരെ ആസൂത്രിതമായി സിനിമയെ ഉപയോഗിക്കുകയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ സുസംഘടിതവും ആസൂത്രിതമായ ഇത്തരം കുത്സിത ശ്രമങ്ങള്‍ക്കെതിരെ ഉറക്കം നടിക്കുകയാണ് ‘മതേതര സമൂഹം’ !
എന്ന് സ്വന്തം മൊയ്തീന്‍, കിസ്മത്ത്, ആമി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ലവ് ജിഹാദിനു വഴിവച്ചുകൊണ്ട് ‘സൂഫിയും സുജാതയും’ എന്ന സിനിമ കൂടി വന്നിരിക്കുന്നു. ഊമയായ നായികയ്‌ക്ക് ബസ്സില്‍ ഇരിക്കാന്‍ സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നു നായകന്‍. സൂഫിയുടെ ഉദാരമനസ്സില്‍ അലിഞ്ഞു പോവുന്ന നായിക. സൂഫിയുടെ ബാങ്ക് വിളിയില്‍ കൂടുതല്‍ ആകൃഷ്ടയാകുന്നു നായിക. പിന്നീട് അങ്ങോട്ടുള്ള സീക്വന്‍സുകള്‍ ഇസ്ലാം മതം, അതിലെ വിശ്വാസങ്ങള്‍, ഉസ്താദുമാര്‍, ഹിന്ദു മുസ്ലിം പ്രണയം എന്നിവയെ മഹത്വവത്കരിച്ചു അവതരിപ്പിച്ചിരിക്കുന്നു. ഹിന്ദുക്കളായ കഥാപാത്രങ്ങളെ കൊണ്ട് തന്നെ ഇസ്ലാമിനെ, ഇസ്ലാമിക കാര്യങ്ങളെ ഒക്കെ പ്രകീര്‍ത്തിച്ചുകൊണ്ട് പറയിപ്പിക്കാന്‍ സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് !
മകളും സൂഫിയും തമ്മില്‍ ഉള്ള പ്രണയത്തെ കുറിച്ചറിയുന്ന നായികയുടെ പിതാവ് (സിദ്ധിഖ് ) സൂഫിയെ തിരുത്താന്‍ അധികാര സ്വാതന്ത്ര്യമുള്ള അബൂബ് ഉസ്താദിന്റടുത്ത് ചെന്ന് പറയുന്നു ‘എനിക്ക് ആകെയൊരു കൂട്ടിയേ ഉള്ളു അബൂബെ. ഒരു മിണ്ടാപ്രാണി. അവളെ വച്ചു നിങ്ങള്‍ ജിഹാദ് കളിക്കരുത്. നിങ്ങളും നിങ്ങടെ കൂട്ടരും ചേര്‍ന്ന് എന്റെ കുട്ടീനെ മതംമാറ്റാന്‍ പോവാണെന്ന ഇവിടുള്ളോരു പറയാ’
ഉസ്താദ് അബൂബ് അതിനു നല്‍കുന്ന മറുപടിയിലൂടെ പൊതുസമൂഹത്തിനു മുന്നില്‍ ലൗ ജിഹാദ്, മതം മാറ്റത്തെ വളച്ചൊടിച്ചു അവതരിപ്പിക്കുന്ന പതിവ് കുടില തന്ത്രം സിനിമയില്‍ പയറ്റിയിരിക്കുന്നു. അബൂബിന്റെ വാക്കുകള്‍ ഇങ്ങനെ ‘മതംന്നു പറഞ്ഞാല്‍ അഭിപ്രായം എന്നാണ്. അഭിപ്രായം മാറുന്നോരല്ല കുട്ടികള്‍. ഇനി ജിഹാദ് എന്നു പറഞ്ഞാല്‍, അതെന്താണ് എന്നു എനിക്ക് മനസിലാകുന്നില്ല’.
‘കാഫിറുകളായ ഹിന്ദുക്കള്‍’ സൃഷ്ടിച്ചിരിക്കുന്ന ‘ഇസ്ലാമോഫോബിയ’ ഇല്ലാതാക്കാന്‍ ‘നിഷ്‌കളങ്കവും പരിശുദ്ധവുമായ ഇസ്ലാമിനെ’ തുറന്നു കാണിക്കാന്‍ ഹറാമായ സിനിമ തന്നെ ആയുധമാക്കേണ്ടി വന്ന ഹതഭാഗ്യ സമുദായത്തിലെ ചില ‘വിശുദ്ധര്‍’ !
അല്‍ തഖിയ (വിശുദ്ധ ചതി) സിനിമയിലൂടെ പ്രാവര്‍ത്തികമാക്കുന്ന ഇത്തരം ഹീന ശ്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചാല്‍ പബ്ലിസിറ്റി കിട്ടും എന്ന തൊടുന്യായം പറഞ്ഞ് നിശബ്ദരായിരിക്കുന്നവര്‍ ജാഗ്രത !
‘സൂഫിയും സുജാതയും’ ഒരു തനി ഇസ്ലാം മതത്തിലേക്ക് വിവാഹ പ്രൊമോഷന്‍ നല്‍കുന്ന സിനിമയാണ്. ചിത്രത്തിലുടനീളം ഇസ്ലാമിക പദങ്ങള്‍ വച്ചുകൊണ്ടുള്ള പാട്ടുകള്‍. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിനെ കുറിച്ച് പറയുകയേ വേണ്ട ! ഈ സിനിമയെ ബഹിഷ്‌കരിക്കാന്‍ ശ്രമിക്കുക !
റാണി പത്മിനിയുടെ കഥ പറയുന്ന ‘പത്മാവതി’ എന്ന സിനിമ റിലീസ് ആകുന്നതിനു മുന്‍പ് രജപുത്രരായ റാണി പത്മിനിയുടെ പിന്തലമുറക്കാര്‍ നടത്തിയ പ്രധിഷേധ പ്രകടനങ്ങള്‍ നാം കണ്ടതാണ്. നാടിനും സമൂഹത്തിനും ആപത്തുണ്ടാക്കുന്ന, തെറ്റായ ആശയം പടര്‍ത്തുന്ന ഏതിനെതിരെയും പ്രതികരിക്കേണ്ടതാണ്. നമ്മുടെ മൗനം, ഭയം, മടി, സ്വാര്‍ത്ഥത, സര്‍വ്വജ്ഞ പീഠത്തിലേറിയ ഭാവം എല്ലാം നാം വെടിഞ്ഞേ മതിയാകൂ. ശരിക്കും ഒരു ഗ്രൗണ്ടലെവെല്‍ വര്‍ക്ക് നടത്തിയാല്‍ ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാവും. മതിയായ ബോധവല്‍ക്കരണപഠന ക്ലാസുകള്‍ നല്‍കി നമ്മുടെ ജനതയ്‌ക്ക് വീര്യം പകരണം. അധര്‍മ്മത്തിനെതിരെ ശക്തമായി പ്രതികരിക്കാനുള്ള ജ്ഞാന ശക്തിയും ആവശ്യമെങ്കില്‍ ക്ഷാത്ര ശക്തിയും ഉള്ളവരായി മാറണം. വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞ വാക്കുകള്‍ കടമെടുത്തു പറയട്ടെ ഒരാള്‍ മതം മാറുമ്പോള്‍ കുടുംബത്തിലെ ഒരു അംഗസംഖ്യ കുറയുക മാത്രമല്ല സമൂഹത്തിനും രാഷ്‌ട്രത്തിനും ധര്‍മ്മത്തിനും ഒരു ശത്രു കൂടി ഉണ്ടാകുന്നു !
എന്തിനേയും ന്യായീകരിച്ചു വെള്ളപൂശാന്‍ വരുന്നവര്‍ ഇതിനെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യമായി പറയുമെന്നറിയാം. ചരിത്രം പോലും വളച്ചൊടിക്കാന്‍ മടിയില്ലാത്ത അവരോട് ചോദിക്കാനുള്ളത് പണ്ട് അധോലോക നായകനായ ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് സിനിമയാക്കാന്‍ തുനിഞ്ഞപ്പോള്‍ അയാളുടെ ഒറ്റ ഫോണ്‍കാളില്‍ സിനിമയുടെ നിര്‍മ്മാണ മോഹം പോലും വേണ്ടെന്ന് വച്ച വീരശൂരപരാക്രമികളാണ് ഹിന്ദുവിന്റെ നെഞ്ചത്ത് ഉറഞ്ഞു തുള്ളാന്‍ വരുന്നത്. അന്ന് എവിടെയായിരുന്നു നിങ്ങളുടെ ആവിഷ്‌കാരസ്വാതന്ത്ര്യം?! ടി പി ചന്ദ്രശേഖരനെ 51 വെട്ടില്‍ കൊലപ്പെടുത്തിയ ചരിത്രം സിനിമയാക്കാന്‍ പോയപ്പോള്‍ ഉണ്ടായ ഗതികേട് ആരും മറന്നിട്ടില്ല. താടിയുള്ള തലയില്‍കെട്ടുള്ള ഒരു കാര്‍ട്ടൂണ്‍ വരച്ചതിനു ചാര്‍ളി ഹെബ്ദോ എന്ന ഫ്രഞ്ച് മാഗസിനു ഉണ്ടായ അനുഭവമെന്തായിരുന്നു?! അതിനെ അപലപിക്കാന്‍ പോലും തസ്ലിമാ നസ്രിനെ നാടുകടത്താന്‍ ശ്രമിച്ചവര്‍ക്ക് കഴിഞ്ഞില്ല. പത്രത്തില്‍ വന്ന ഒരു അഭിപ്രായത്തില്‍ നബിനിന്ദ ആരോപിച്ച് മതമൗലികവാദികള്‍ ബഹളം വച്ചപ്പോള്‍ ‘മീശ’ വച്ച ആ മാധ്യമം എന്താണ് ചെയ്തത്? കേരളത്തിലെ പ്രമുഖ മതേതര ബുദ്ധിജീവികളുടെ നിലപാട് എന്തായിരുന്നു? എന്തിനേറെ ജോസഫ് മാഷിന്റെ കൈവെട്ടിയപ്പോള്‍ മാഷ് ചെയ്തത് മണ്ടത്തരമാണെന്ന് പറഞ്ഞ് ക്രൂരകൃത്യം ചെയ്തവരെ കുറ്റപ്പെടുത്താത്തവരുടെ ഇരട്ടത്താപ്പ് സാമാന്യ ജനത്തിന് ബോധ്യമാവും.
ചോദിക്കാനും പറയാനും ആരും ഇല്ലാത്ത ഒരു ജനതക്കെതിരെ ക്രൂരമായ വിവേചനം കാട്ടി പരിഹസിക്കുന്നവര്‍! അവരുടെ ദുരിതപൂര്‍ണ്ണ ചരിത്രത്തെ താറടിച്ച് കൊലയാളികളെ വിശുദ്ധരായ വീരനായകരാക്കി തലമുറകളുടെ മുറിവുകളില്‍ മുളകരച്ച് പുരട്ടി ആര്‍ത്തട്ടഹസിക്കുന്നവര്‍ ! ഇതിനൊക്കെ വലിയവില നല്‍കേണ്ടി വരുമെന്ന് മാത്രം ഓര്‍ക്കുക !
ശ്രുതി ഭട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: