ആര്യനാട്: അപകടത്തിൽ മരണപ്പെട്ട ആരോഗ്യപ്രവർത്തക ആര്യനാട് പറണ്ടോട് സ്വദേശി കുമാരിയുടെ വീട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സന്ദർശിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് വഴി ഈ കുടുംബത്തിന് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിച്ചിരുന്നു.
കൊറോണ കാലത്ത് കേന്ദ്ര സർക്കാർ പദ്ധതികളെ മുഴുവൻ സംസ്ഥാന സർക്കാരിന്റേതാക്കി മാറ്റുന്ന രാഷ്ട്രീയമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ്, ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, ബിജെപി ദക്ഷിണമേഖലാ ഉപാധ്യക്ഷൻ കല്ലയംവിജയകുമാർ, മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പുതുക്കുളങ്ങര അനിൽ, ജ്യോതികുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: