കോഴിക്കോട്: എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ഭാരതീയ വിദ്യാനികേതന്‍ കീഴിലുള്ള ജില്ലയിലെ നാല് ഹൈസ്കൂളുകളിലും നൂറു ശതമാനം വിജയം.
നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇഎംഎച്ച്എസ്, കോട്ടൂളി സരസ്വതി വിദ്യാമന്ദിരം ഇഎംഎച്ച്എസ്, പന്തീരാങ്കാവ് സരസ്വതി വിദ്യാനികേതന്‍, രാമനാട്ടുകര നിവേദിത വിദ്യാപീഠം എന്നീ സ്കൂളുകളാണ് തുടര്‍ച്ചയായി നൂറു ശതമാനം വിജയം കൈവരിച്ചത്.
നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇഎംഎച്ച്എസ് തുടര്‍ച്ചയായ 16-ാം വര്‍ഷമാണ് നൂറു ശതമാനം വിജയം നേടുന്നത്. പരീക്ഷ എഴുതിയ 39 പേരും വിജയിച്ചു. 24 പേര് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കോട്ടൂളി സരസ്വതി വിദ്യാമന്ദിരം ഇഎംഎച്ച്എസ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് നൂറുശതമാനം വിജയം നേടുന്നത്. പരീക്ഷ എഴുതിയ 29 പേരും വിജയിച്ചു. ഏഴ് പേര് ഫുള്‍ എ പ്ലസ് നേടി.
പന്തീരാങ്കാവ് സരസ്വതി വിദ്യാനികേതന്‍ സ്കൂള്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷത്തിലും നൂറു ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 30 കുട്ടികളും വിജയിച്ചപ്പോള്‍ ആറു പേര് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. രാമനാട്ടുകര നിവേദിത വിദ്യാപീഠവും തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് നൂറു ശതമാനം വിജയം നേടുന്നത്. പരീക്ഷ എഴുതിയ 19 പേരും വിജയിച്ചു. നാലു പേര് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: