പാലക്കാട്: എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലക്ക് 98.74 ശതമാനം വിജയം. 38714 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 2821 പേര് സമ്പൂര്‍ണ എ പ്ലസും 38227 പേര് ഉപരി പഠനത്തിനും യോഗ്യത നേടി. ജില്ലയില്‍ സര്‍ക്കാര്‍ സ്കൂളുകളിലായി പരീക്ഷ എഴുതിയ 16028 വിദ്യാര്‍ഥികളില്‍ 1003 പേര്‍ക്ക് ഫുള്‍ എ പ്ലസും 15821 പേര് ഉപരി പഠനത്തിനും യോഗ്യത നേടിയിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകളില്‍ വിജയശതമാനം 98.71 ശതമാനം. എയ്ഡ് സ്കൂള്‍തലത്തില്‍ 20019 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 19744 വിദ്യാര്‍ഥികള്‍ ഉപരി പഠനത്തിന് യോഗ്യത നേടിയപ്പോള്‍ 1329 പേര് ഫുള്‍ എപ്ലസ് കരസ്ഥമാക്കി.
വിജയശതമാനം 98.83. അണ് എയ്ഡ് സ്കൂള്‍ തലത്തില്‍ 2677 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 489 ഫുള്‍ എപ്ലസും 2622 പേര് ഉപരിപഠനത്തിനും യോഗ്യത നേടി. വിജയശതമാനം 99.81 ശതമാനം.
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പരീക്ഷ എഴുതിയ 5079 പേരില്‍ 277 പേര് ഫുള്‍ എപ്ലസ് നേടിയപ്പോള്‍ 5011 പേര് ഉപരിപഠനത്തിന് അര്‍ഹരായി. 98.66 വിജയശതമാനം.
പാലക്കാട് 7073 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 409 പേര്് ഫുള്‍ എപ്ലസ് നേടിയപ്പോള്‍ 6940 വിദ്യാര്‍ഥികള്‍ ഉപരി പഠനത്തിനും യോഗ്യത നേടി. 98.62 ആണ് വിജയ ശതമാനം .
മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 3912 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 3870 ഉപരി പഠനത്തിന് യോഗ്യത നേടി. 317 പേര്‍ക്ക് എപ്ലസും. 98.93 വിജയശതമാനം. എയ്ഡഡ് സ്കൂള്‍ തലത്തില്‍ ഒറ്റപ്പാലത്ത് 6275 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 486 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എപ്ലസും 6211 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനും യോഗ്യത നേടി. മണ്ണാര്‍ക്കാട് 4748 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 422 പേര്‍ക്ക് ഫുള്‍ എപ്ലസും 4687 പേര് ഉപരിപഠനത്തിനും അര്‍ഹരായി. 98.72 ശതമാനം വിജയം.
അണ് എയ്ഡ് മേഖലയില്‍ ഒറ്റപ്പാലത്ത് 656 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 653 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. 84 പേര് എപ്ലസും, 99.54 വിജയശതമാനം. പാലക്കാട് 1611 പേര് പരീക്ഷ എഴുതിയതില്‍ 1611 പേരും ഉപരിപഠനത്തിനര്‍ഹരായി. 311 പേര്‍ക്ക് ഫുള്‍ എപ്ലസും. വിജയശതമാനം.
100 മണ്ണാര്‍ക്കാട് 400 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 398 പേര് ഉപരി പഠനത്തിന് യോഗ്യത നേടി. 94 പേര്‍ക്ക് ഫുള്‍ എപ്ലസും. വിജയശതമാനം.99.81 ശതമാനം. ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ 207 പേരും എയ്ഡ് മേഖലയില്‍ 275 പേരും. അണ് എയ്ഡ് മേഖലയില്‍ 5 പേരുമാത്രമാണ് ഇത്തവണ ഉപരി പഠനത്തിന് യോഗ്യത നേടാത്തവരായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: