തിരുവനന്തപുരം : കൊറോണ വൈറസ് മഹാമാരി ഭീതി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്താന്‍ സാധിക്കില്ലെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ്. കുട്ടനാട്, ചവറ എന്നീ മണ്ഡലങ്ങളിലെ ഉപ തെരഞ്ഞെടുപ്പുകളാണ് നടത്താന്‍ സാധിക്കില്ലന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോടാണ് വ്യക്തമാക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് കൊറോണ കേസുകള്‍ ഓരോ ദിവസവും വര്‍ധിച്ച് വരുന്നു, സംസ്ഥാന സര്‍ക്കാരിന്റെ കാലാവധി ഒരു വര്‍ഷം പോലും തികച്ചില്ല, കാലവര്‍ഷം രൂക്ഷമാകാന്‍ സാധ്യതയുണ്ട് എന്നീ മൂന്ന് കാരണങ്ങള്‍ വ്യക്തമാക്കി കൊണ്ടാണ് സംസ്ഥാനത്തെ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള ബുദ്ധിമുട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചത്. ഉപതെരഞ്ഞെടുപ്പ് വേണമോ എന്ന കാര്യത്തില്‍ കമ്മിഷന് ഞായറാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.
കൊറോണ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൈക്കൊണ്ട് തെരഞ്ഞെടുപ്പ് നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് ടിക്കാറാം മീണ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചത്. തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ മറ്റ് നിയമപ്രശ്നങ്ങള്‍ ഇല്ലെന്നും കമ്മിഷന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടിക്കാറാം മീണ റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം കേന്ദ്രം തീരുമാനിക്കുന്നെങ്കില്‍ അതിനാവശ്യമായ സൗകര്യം ഒരുക്കാമെന്ന് ടിക്കാറാം മീണ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ്.
എന്നാല്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഇവിഎം അടക്കം പരിശോധിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തി കഴിഞ്ഞു. അഞ്ചാം തീയതി ചേരുന്ന യോഗത്തിലെ തീരുമാന പ്രകാരം നടപടികള്‍ കൈക്കൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: