ബെംഗളൂരു: മാണ്ഡ്യ ജില്ലയില്‍ ദാസനദൊഡ്ഡി ഗ്രാമത്തിലെ ജലക്ഷാമം പരിഹരിക്കാന്‍ 16 കുളങ്ങള്‍ നിര്‍മിച്ച കര്ഷകന് കാമെഗൗഡയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സ്വന്തം പണം ചെലവഴിച്ചാണ് ഗൗഡ 16 കുളങ്ങളും നിര്‍മിച്ചത്.
80കാരനായ ഗൗഡ സ്വന്തം ഗ്രാമത്തിന്റെ ജലക്ഷാമം മാറ്റാന്‍ ചെയ്ത പ്രവൃത്തിയെ പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മന് കി ബാത്തിലൂടെയാണ് അഭിനന്ദിച്ചത്. പ്രധാന മന്ത്രിക്കു പിന്നാലെ ജല്‍ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെക്കാവത്തും കാമെഗൗഡയെ അഭിനന്ദിച്ചു.
അസാധാരണ വ്യക്തിത്വമുള്ള സാധാരണ കര്‍ഷകനെന്നാണ് പ്രധാന മന്ത്രി ഗൗഡയെ വിശേഷിപ്പിച്ചത്. കന്നുകാലികളെ മേയ്ക്കുന്നതിനൊപ്പം തന്നെ ഒരു ഗ്രാമത്തിന്റെ പ്രശ്നം കൂടി പരിഹരിക്കാന്‍ ഗൗഡ കാണിച്ച് മനസ് ഓരോ പൗരനും പ്രചോദനമേകുന്നതാണ്.
കുളങ്ങള്‍ വന്നതോടെ പ്രദേശത്തെ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്ന ജലക്ഷാമത്തിനു പകുതി ആശ്വാസമായി. ജലക്ഷാമം പൂര്‍ണമായും ഒഴിവാക്കാന്‍ ഉതകുന്ന മറ്റു വഴികളെ കുറിച്ച് യുവാക്കള്‍ ചിന്തിക്കണമെന്ന് പ്രധാനമന്ത്രി മന് കി ബാത്തിലൂടെ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് കാമെഗൗഡ നന്ദി പറഞ്ഞു. കാലവര്‍ഷം ശക്തിപ്പെടുന്നതിനു മുമ്പ് മഴവെള്ള സംഭരണി ഗ്രാമത്തിന് അത്യാവശ്യമാണെന്ന് മനസ്സിലായതു കൊണ്ടാണ് കുളങ്ങള്‍ കുഴിച്ചതെന്ന് ഗൗഡ പറഞ്ഞു. കന്നുകാലികളെ മേയ്ക്കാന്‍ കൊണ്ടുപോകുമ്പോഴാണ് സ്വന്തം കൃഷിയിടത്തിലും സമീപത്തുള്ള കുന്നിന് ചെരുവിലും ഗൗഡ കുളങ്ങള്‍ കുഴിച്ചു തുടങ്ങിയത്. കഴിഞ്ഞ നാലു വര്‍ഷമായുള്ള ഗൗഡയുടെ പരിശ്രമത്തിന്റെ ഫലമാണ് കുന്ദിനിബേട്ട കുന്നുകള്‍ പച്ചപണിഞ്ഞു നില്‍ക്കുന്നതെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2019-ല്‍ ഗൗഡയ്ക്കു രാജ്യോത്സവ അവാര്‍ഡ് നല്കി കര്‍ണാടകം ആദരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: