കൊല്ലം: സംസ്ഥാനത്ത് നിലവിലുള്ള 1976ല്‍ പരം സംവരണ ഒഴിവുകളില്‍ ഉടന്‍ നിയമനം നടത്തുക, 81 വകുപ്പുകളിലെ പട്ടികജാതി ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യുക, പട്ടികജാതി ഉദ്യോഗാര്‍ഥികളോട് ഇടതു സര്‍ക്കാര്‍ നടത്തുന്ന വഞ്ചന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊല്ലം കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ സംഘടിപ്പിച്ചു. പ്രതിഷേധ ധര്‍ണ ബിജെപി കൊല്ലം ജില്ലാ ട്രഷറര്‍ മന്ദിരം ശ്രീനാഥ് ഉദ്ഘാടനം ചെയ്തു.
പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് നെടുമ്പന ശിവന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി മാടമ്പശ്ശേരി വേണു, നേതാക്കളായ മീയ്യണ്ണൂര്‍ സുരേഷ് ബാബു, വി.കെ. സദാനന്ദന്, രഘു വിക്രമന്, ചന്ദ്രബോസ്, കല്ലേലിഭാഗം രാജു, പെരുങ്കുളം ഗോപാലന്, ബിജു മൈനാഗപ്പള്ളി, വല്ലം പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: