Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട്ടെ ഏറ്റവും വലിയ മദ്യവേട്ട; പിടികൂടിയത് 1131 ലിറ്റര്‍ മദ്യം

ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മദ്യവേട്ടയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. കാറില്‍ കടത്തുന്നതിനിടെ 1131 ലിറ്റര്‍ മദ്യമാണ് പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2020, 07:13 pm IST
inKasargod

കുമ്പള: ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മദ്യവേട്ടയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. കാറില്‍ കടത്തുന്നതിനിടെ 1131 ലിറ്റര്‍ മദ്യമാണ് പിടികൂടിയത്. മംഗല്‍പാടി വീര നഗറിലെ നാരായണ അജയ് (23) യെ 1131 ലീറ്റര്‍ മദ്യവുമായി കുമ്പള എസ് ഐ എ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

ഓടി രക്ഷപ്പെട്ട വീര നഗര്‍ സ്വദേശി കണ്ണനെ(20)നെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കാറില്‍ മദ്യവുമായി പോകുന്നതിനിടെ നായിക്കാപ്പ് മായിപ്പാടി റോഡിലെ സിദ്ദിബയലില്‍ വെച്ചാണ് ജീപ്പ് കുറുകെയിട്ട് പോലീസ് മദ്യം പിടികൂടിയത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പോലീസോ എക്‌സൈസോ ജില്ലയില്‍ നിന്നു പിടികൂടിയതില്‍ വച്ച് ഏറ്റവും വലിയ കേസാണിത്. പിടികൂടിയ മദ്യത്തിന് അഞ്ചു ലക്ഷത്തോളം രൂപ വിലവരും. 2016 ഓഗസ്റ്റ് 16 ന് മൈലാട്ടിയില്‍ നിന്നു എക്‌സൈസ് 776 ലീറ്റര്‍ മദ്യം പിടികൂടിയതായിരുന്നു ഇതുവരെയുള്ള വലിയ കേസ്.

അജയ് ഓടിച്ചിരുന്ന കാറില്‍ നിന്നു 146 ലീറ്ററും ബാക്കി ഷെഡില്‍ നിന്നുമാണ് പിടികൂടിയത്. 180 മില്ലി ലീറ്റര്‍ വീതം മദ്യമുള്ള 672 കുപ്പികളും 144 പായ്‌ക്കറ്റുകളുമാണ് കാറിലുണ്ടായിരുന്നത്. കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. കാര്‍ നിര്‍ത്തിയ ഉടനെ കണ്ണന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നാരായണ അജയിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വീടിനു സമീപത്തെ ഷെഡില്‍ ഒളിപ്പിച്ച മദ്യ ശേഖരത്തെക്കുറിച്ചു വിവരം ലഭിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 180 മില്ലി ലീറ്റര്‍ വീതമുള്ള 1824 കുപ്പികളും 3648 പായ്‌ക്കറ്റുകളും പിടിച്ചെടുത്തു.

കോവിഡിനെ തുടര്‍ന്നുള്ള ഗതാഗത നിയന്ത്രണം മൂലമാണ് ഭീമമായ അളവില്‍ മദ്യം പ്രതികള്‍ ശേഖരിച്ചു വയ്‌ക്കാന്‍ കാരണമെന്ന് പോലീസ് പറയുന്നു. മഞ്ചേശ്വരം താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ 3 വര്‍ഷമായി കര്‍ണാടക മദ്യം ഏജന്റുമാര്‍ക്ക് എത്തിച്ചു കൊടുക്കുന്നത് ഇവരാണ്. ഒരു ദിവസം 25,000 രൂപ വരെയാണ് ഇവരുടെ വരുമാനം. ഇങ്ങനെ ലഭിച്ച തുക കൊണ്ടാണ് മദ്യം സൂക്ഷിച്ച ഷെഡ് നിര്‍മിച്ച സ്ഥലം വാങ്ങിയതും. 

മുപ്പതോളം വീടുകള്‍ ഇതിനു സമീപത്തുണ്ട്. എന്നാല്‍ ആര്‍ക്കും പരാതികളില്ലാത്ത വിധം നാട്ടുകാരോട് വളരെ സൗഹൃദപരമായാണ് നാരായണ അജയും കണ്ണനും ഇടപെട്ടിരുന്നത്. ലോക്ഡൗണ്‍ കാലത്ത് എല്ലാ വീടുകളിലേക്കും ഇവര്‍ സ്വന്തം കാശ് മുടക്കി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തിരുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കേസില്‍ പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.

Tags: kasargod
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.