തിരുവനന്തപുരം: മുസ്ലിം തീവ്രവാദ സംഘടനകളെ മുഴുവന്‍ ഒരു കുടയ്‌ക്ക് കീഴില്‍ കൊണ്ടുവരാനുള്ള കുഞ്ഞാലിക്കുട്ടിയുടെ ശ്രമമാണ് യുഡിഎഫിനുളളില്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാണക്കാട്ടു നിന്നും വരുന്ന വാറോലകള്‍ അനുസരിച്ച് പണിയെടുക്കുക എന്നതു മാത്രമാണ് കോണ്‍ഗ്രസ്സിനുള്ള റോള്‍. യുഡിഎഫില്‍ ആത്മാഭിമാനമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തുടരാനാകില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫില്‍ ആരെയൊക്കെ ഘടകക്ഷികളാക്കണമെന്നും ഒഴിവാക്കണമെന്നും തീരുമാനിക്കുന്നത് മുസ്ലീംലീഗാണ്. പാണക്കാട്ടു നിന്നും വരുന്ന വാറോലകള്‍ അനുസരിക്കുന്ന പണി മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമല്ല പി.കെ കുഞ്ഞാലിക്കുട്ടിയാണ് യു.ഡി.എഫില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മുസ്ലിം തീവ്രവാദ സംഘടനകളെ മുഴുവന്‍ ഒരു കുടയ്‌ക്ക് കീഴില്‍ കൊണ്ടുവരാനാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. തീവ്രവാദ സ്വഭാവമുള്ള സംഘടനയാണെന്ന് ഇടത്‌വലത് മുന്നണികള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ജമാഅത്തെ ഇസ്ലാമിയുടെ പാര്‍ട്ടിയുമായി മുസ്ലിം ലീഗ് നടത്തിയ സഖ്യ ചര്‍ച്ച ഇതിന്റെ തെളിവാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
യുഡിഎഫില്‍ ഇന്ന് കേരള കോണ്‍ഗ്രസ് പുറത്തും വെല്‍ഫെയര്‍ പാര്‍ട്ടി അകത്തുമാണ്. യുഡിഎഫില്‍ ആത്മാഭിമാനമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് നില്‍ക്കാനാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മലബാറില്‍ എസ്.ഡി.പി.ഐയുമായി ലീഗ് ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞതായും അദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: