തിരുവനന്തപുരം: കൊറോണയുടെ പശ്ചത്തലത്തില്‍ പരീക്ഷകള്‍ മാറ്റി വെയ്ക്കണമെന്ന യുജുസി നിര്‍ദ്ദേശം രാജ്യത്തെ ഒട്ടുമിക്ക സര്‍വകലാശാലകളും അംഗീകരിച്ചു. കേരളത്തിലെ സര്‍വകലാശാലകളും വിദ്യാര്‍ത്ഥികളുടെ താല്പര്യത്തിനായി നടപടി എടുത്തു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ പരീക്ഷകള്‍ മാറ്റി. പരീക്ഷ കേന്ദ്രങ്ങളുടെ ദൂരക്കൂടുതല്‍ സൂചിപ്പിച്ചാണിത്.
കാലിക്കട്ട് സര്‍വകലാശാലയും പരീക്ഷകള്‍ മറ്റി. എം.ജി. സര്‍വകലാശാല പരീക്ഷകളുടെ കേന്ദ്രങ്ങള്‍ വിദ്യാര്‍ഥികളുടെ സൗകര്യപ്രദം മാറ്റി നല്കി. വിദ്യാര്‍ത്ഥി ദ്രോഹം മുഖമുദ്രയാക്കിയ കേരള സര്വകലാശാലയക്ക് ഇതൊന്നും ബാധകമല്ല. പരീക്ഷകള്‍ നടത്തിയേ തീരു എന്ന വാശിയിലാണ് അധികൃതര്‍. കൂടുതല്‍ പ്രയാസം നേരിടുന്നത് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ പഠിക്കുന്ന കുട്ടികളാണ്.
ബി. കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ പരീക്ഷ എഴുതാന്‍ തിരുവനന്തപുരത്തു മാത്രമാണ് കേന്ദ്രം. ബസ്സോ, ട്രെയിന്‍ സൗകര്യമോ ഇല്ലാത്ത സാഹചര്യത്തില്‍ സാധാരണക്കാരായ കുട്ടികള്‍ക്ക് പരീക്ഷ കേന്ദ്രത്തില്‍ എത്തിച്ചേരുക വളരെ പ്രയാസമാണ്. സംസ്ഥാനത്ത് എല്ലായിത്തും ബി. കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ധാരാളം കോളേജുകളിലുണ്ട്. പരീക്ഷ നടത്തണമെന്ന വാശിയാണെങ്കില്‍ തന്നെ ജില്ലയില്‍ തന്നെ പരീക്ഷ നടത്താനാകും എന്നിട്ടും പരീക്ഷ കേന്ദ്രം തിരുവനന്തപുരത്ത് മാത്രം വച്ചിരിക്കുകയാണ്. പരീക്ഷാ കേന്ദ്രം വിദ്യാര്‍ത്ഥികള്‍ക്ക് പോകുവാന്‍ സാധിക്കും വിധം അടുത്ത സെന്ററുകള്‍ ആക്കണമെന്ന അവശ്യം ചെവികൊള്ളാന്‍ പോലും അധികൃതര്‍ തയ്യാറാകുന്നില്ല.
ബി. കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ മൂന്നാംവര്‍ഷ അഞ്ചും ആറും സെമസ്റ്റര്‍ പരീക്ഷ എഴുതി കഴിഞ്ഞ വിദ്യാര്‍ഥികളുടെ രണ്ടാം വര്‍ഷം നാലാം സെമസ്റ്റര്‍ ലാബ് പരീക്ഷയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ നിന്നും തന്നെ മനസ്സിലാക്കാന്‍ സാധിക്കും കേരള സര്‍വകലാശാലയുടെ നിരുത്തരവാദിത്തപരമായ പരീക്ഷാ നടത്തിപ്പുകള്‍. പരീക്ഷകളും മറ്റും കൃത്യമായിനടത്താത്തതും റിസള്‍ട്ടുകള്‍ യഥാക്രമം പുറപ്പെടുവിക്കാത്തതിനുമെതിരായി പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല .
പ്രതികരിക്കാൻ ഇവിടെ എഴുതുക: