പുനലൂര്‍: കൊറോണക്കാലത്ത് നിലച്ച ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ കലയനാടും പരിസരത്തുമുള്ള ജനങ്ങള്‍ക്ക് വലിയ ഒരു ആവശ്യമുണ്ട്, ഒരു ഹാള്‍ട്ട് സ്റ്റേഷന്. ചെങ്കോട്ട-പുനലൂര്‍ പാതയില്‍ കലയനാട് കേന്ദ്രമാക്കി റെയില്‍വേ ഹാള്‍ട്ട് സ്റ്റേഷന് അനുവദിക്കാന്‍ റയില്‍വേ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഗേജ്മാറ്റം പൂര്‍ത്തിയായി പുനലൂര്‍-ചെങ്കോട്ട പാതയില്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കലയനാടും സമീപ പ്രദേശത്തുമുള്ളവര്‍ ട്രെയിന്‍ യാത്രയ്ക്ക് പുനലൂരിലോ ഇടമണിലോ ഉള്ള റെയില്‍വേ സ്റ്റേഷനുകളിലേക്കാണ് പോകുന്നത്.
കടുത്ത യാത്രാക്ലേശമുള്ള പ്രദേശമാണ് ഇവിടം. ഹാള്‍ട്ട് സ്റ്റേഷന് അനുവദിച്ചാല്‍ കൊല്ലം-ചെങ്കോട്ട റൂട്ടില്‍ കലയനാടും സമീപ സ്ഥലങ്ങളിലുമുള്ളവരുടെ യാത്ര സുഗമമാക്കും. ഹാള്‍ട്ട് സ്റ്റേഷനു വേണ്ടി മുമ്പ് സാങ്കേതിക പരിശോധന നടത്തിയിരുന്നു. 10 ഡിഗ്രി വളവുള്ള കലയനാട് ഭാഗത്ത് കട്ടിംഗിലെ മണ്ണ് മാറ്റി 8 ഡിഗ്രി വളവിലേക്ക് അലൈന്മെന്റ് മാറ്റിയാല്‍ മതിയെന്നായിരുന്നു സാങ്കേതികവിഭാഗത്തിന്റെ നിര്‍ദ്ദേശം ഹരിപ്പാട് റയില്‍പ്പാത ഇരട്ടിപ്പിക്കലിനായി പാത ഒരുക്കാന്‍ കലയനാട് നിന്ന് ആയിരക്കണക്കിന് ലോഡ് മണ്ണ് കൊണ്ടുപോയിട്ടുണ്ട്.
മണ്ണ് നീക്കംചെയ്ത ഭാഗത്ത് ഹാള്‍ട്ട് സ്റ്റേഷനും പ്ലാറ്റ്ഫോമും നിര്‍മിക്കാന്‍ അനുയോജ്യമാണ്. കലയനാട് ഹാള്‍ട്ട് സ്റ്റേഷന് വന്നാല്‍ വട്ടപ്പട, കാരയ്ക്കാട്, ഗ്രേസിംഗ് ബ്ലോക്ക്, പ്ലാച്ചേരി, താമരപ്പള്ളി, കലയനാട്, താഴേ കടവാതുക്കല്‍, ഐക്കരക്കോണം, വാളക്കോട്, കൂത്തനാടി, ചാലിയക്കര, വിളക്കുവെട്ടം, അംബിക്കോണം എന്നിവിടങ്ങളിലുള്ളവര്‍ക്ക് ട്രയിന്‍ യാത്രയ്ക്ക് പ്രയോജനമാകും. ശബരിമല തീര്‍ഥാടകര്‍ക്കും സഹായകമാകും. ഗേജ്മാറ്റത്തിന് മുമ്പേ ഹാള്‍ട്ട് സ്റ്റേഷന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അതിന് അധികൃതര്‍ അര്‍ഹമായ പരിഗണന നല്‍കിയില്ല. ട്രെയിനോട്ടം തുടങ്ങിയ പാതയില്‍ പുതിയ ഹാള്‍ട്ട് സ്റ്റേഷന് നിര്‍മാണം ബുദ്ധിമുട്ടെന്ന നിലപാടാണ് റെയില്‍വേക്കുള്ളത്. എന്നാല്‍ റെയില്‍വേ മന്ത്രാലയത്തില്‍ ഉന്നത സമ്മര്‍ദം ചെലുത്തിയാല്‍ ഹാര്‍ട്ട് സ്റ്റേഷന് അനുവദിക്കുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: