കട്ടപ്പന: അഞ്ചുരുളി ടൂറിസ്റ്റ് കേന്ദ്രത്തിലെ തുരങ്കത്തിനുള്ളില്‍ ആഘോഷവും മദ്യപാനവും. മഴ ശക്തമായാല്‍ വലിയ അപകട സാധ്യത, കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ച് അഞ്ചുരുളിയില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്നത്.
കഴിഞ്ഞ ദിവസം തൊഴിലാളികളായ നാലംഗ സംഘം തുരങ്കത്തിനുള്ളില്‍ കയറി മദ്യപാനം നടത്തി. നെടുങ്കണ്ടം കല്ലാര്‍ മേഖലയിലോ ഇരട്ടയാറിലോ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നാല്‍ ഇവര്‍ക്ക് തുരങ്കത്തില്‍ നിന്ന് രക്ഷപെടാന്‍ കഴിയാത്ത സ്ഥിതി ഉണ്ടായേനെ. മഴക്കാലത്ത് തുരങ്കത്തിനുള്ളില്‍ കയറുന്നത് നിയന്ത്രിക്കാന്‍ ആളില്ലാത്തതിനാല്‍ അപകടം എപ്പോഴും സംഭവിക്കാവുന്ന സ്ഥിതിയാണ്.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും അഞ്ചുരുളിയില്‍ ഇപ്പോഴും ധാരാളം ആളുകള്‍ എത്തുന്നുണ്ട്. ഇവരില്‍ പലരും മാസ്ക് വണ്ടിയില്‍ വെച്ചിട്ടാണ് തുരങ്കമുഖത്തേക്ക്
പോകുന്നത്. ടൂറിസ്റ്റ് കേന്ദത്തിലും സമീപ പ്രദേശങ്ങളിലും കാര്യമായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനാല്‍ ഇടുക്കി ജലാശയത്തില്‍ വീണ് മരിക്കുന്നവരുടെ എണ്ണം അടുത്ത നാളില്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞയിടെ പത്താം ക്ലാസ്സ് വിദ്യാത്ഥി കുളിക്കാനിറങ്ങവേ ജലാശയത്തില്‍ വീണ് മരിച്ചതാണ് എറ്റവും ഒടുവിലുണ്ടായ അപകടം.
ഇടുക്കി ജലാശയത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളില്‍ ഒന്നാണ് അഞ്ചുരുളി. പ്രതിദിനം നൂറുകണക്കിന് ടുറിസ്റ്റുകള്‍ എത്തുന്ന ഇവിടുത്തെ പ്രധാന കാഴ്ച അഞ്ചുരുളി ടണല്‍ മുഖമാണ്. വേനലായതോടെ ടണല്‍ മുഖത്ത് ജലപ്രവാഹം കുറവായതിനാല്‍ ഒട്ടുമിക്ക ടൂറിസ്റ്റുകളും ഉള്ളില്‍ കയറി മറുകരക്ക് നടക്കാറുണ്ട്.
കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ ടണലില്‍ കയറി കുരുങ്ങിയ ടുറിസ്റ്റുകളെ ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. മഴ ശക്തമായിട്ടും തുരങ്കത്തില്‍ കയറുന്നത് തുടരുന്നതിനാല്‍ വന്‍ അപകടത്തിന് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: