മംഗലപുരം: നാട്ടുകാരില്‍ നിന്നും ടെക്നോ സിറ്റിക്കായി ഭൂമി ഏറ്റെടുത്തിട്ട് സ്വകാര്യ മേഖലയ്ക്കു ഗുണം കിട്ടാന്‍ കളിമണ്‍ ഖനനത്തിന് വിട്ടുകൊടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ബിജെപി ധര്‍ണ്ണ നടത്തി. ഇന്നലെ മംഗലപുരം ജംഗ്ഷനില്‍ കൂടിയ പ്രതിഷേധ ധര്‍ണ്ണ ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയന് ഉത്ഘാടനം ചെയ്തു.
ടെക്നോ സിറ്റി ഭൂമി സ്ഥിതി ചെയ്യുന്ന ചിറയിന്‍കീഴ്-നെടുമങ്ങാട് നിയോജക മണ്ഡലങ്ങളിലെ ബിജെപി മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായിട്ടാണ് പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചത്. ചിറയിന്‍കീഴ് നിയോജക മണ്ഡലം പ്രസിഡന്റ് ഹരിശാര്ക്കര അദ്ധ്യക്ഷനായ ചടങ്ങില്‍ നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാര്‍ സ്വാഗതം പറഞ്ഞു.
കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും, ജില്ല അദ്ധ്യക്ഷന്‍ വി.വി രാജേഷും ടെക്നോ സിറ്റി മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ പ്രക്ഷോഭങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുവാന്‍ ഇരു മണ്ഡലങ്ങളോടും നേതാക്കള്‍ നിര്‍ദ്ദേശിച്ചിരുന്നു.
ബിജെപി ജില്ലാ സെക്രട്ടറി എം.ബാലമുരളി, സംസ്ഥാന കൗണ്‍സില്‍ അംഗം വിലോചന കുറുപ്പ്, തോന്നയ്ക്കല്‍ രവി, ദീപാ സുരേഷ്, ഭുവനേന്ദ്രന് നായര്‍, മുരളീ കൃഷ്ണന്, ഉദയകുമാര്‍, ഷൈജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: