കൊച്ചി: ഈ വര്‍ഷത്തെ കല്യാണ്‍ സില്‍ക്സ് ആടി സെയില്‍ 29 മുതല്‍. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യവും പിന്തുണയും നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കല്യാണ്‍ സില്‍ക്സ് ഇത്തവണത്തെ ആടി സെയിലിന് രൂപം നല്‍കിയിട്ടുള്ളതെന്ന് കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന് പറഞ്ഞു.
കല്യാണ്‍ സില്‍ക്സിന്റെ അഭ്യര്‍ഥനപ്രകാരം മില്ലുടമകള്‍ മുന്പത്തേക്കാളും കുറഞ്ഞ വിലയിലാണ് വസ്ത്രങ്ങള്‍ എത്തിച്ചു തന്നിരിക്കുന്നത്. ഈ വിലക്കിഴിവുകള്‍ ഉപഭോക്താക്കള്‍ക്ക് കല്യാണ്‍ സില്‍ക്സ് അതേപടി കൈമാറുകയാണ്. ഇതോടൊപ്പം കല്യാണ്‍ സില്‍ക്സിന്റെ സ്വന്തം നെയ്ത്തുശാലകളില്‍ നിന്നും പ്രൊഡക്ഷന്‍ ഹൗസുകളില്‍ നിന്നുമുള്ള ആടി കളക്ഷനുകള്‍ ലാഭേച്ച കൂടാതെയാണ് ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്.
ഏറ്റവും പുതിയ കളക്ഷനുകള്‍ 10 മുതല്‍ 50% വരെ വിലക്കുറവിലാണ് ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷോപ്പിങ് തീയതിയും സമയവും മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കല്യാണ്‍ സില്‍ക്സ് ഷോപ്പിങ് ആപ്പ് എന്ന പേരില്‍ ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്.
ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍ എന്നിവയില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഇതുവഴി തിരക്ക് ഒഴിവാക്കി, ഒരേ സമയം ഓരോ ഫ്ളോറിലും കൊറോണ പ്രോട്ടോകോള്‍ പ്രകാരം ഉപഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്താന്‍ സാധിക്കും. സാമൂഹിക അകലം പാലിച്ച് ഷോപ്പിങ് നടത്താനുള്ള സൗകര്യവും കല്യാണ്‍ സില്‍ക്സ് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: